റെഡ് പട്ടുസാരിയിൽ അതീവ സുന്ദരിയായി മീനാക്ഷി ദിലീപ്, സിനിമയിലേക്കുള്ള വരവ് എന്നാണ് ആരാധകർ.

മലയാള സിനിമയിൽ താരങ്ങളുടെ മക്കളും എല്ലാവർക്കും ഏറെ പരിചിതമാണ്. അവരെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ സഹീവമാകാറുണ്ട്. ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷിയും പ്രേക്ഷകർ മലയാള സിനിമയിലേക്ക് കാത്തിരിക്കുന്ന താരമാണ്.ഇരുവരുടെയും വിവാഹ ബന്ധം വേർപെടുത്തിയ ശേഷം മീനാക്ഷി അച്ഛൻ ദിലീപിനൊപ്പമാണ്.

ടിക്ടോകിലൂടെ മീനാക്ഷി സജീവമായിരുന്നു.മീനാക്ഷിയുടെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ അതേപറ്റി മീനാക്ഷി പറയുന്നത് ഇങ്ങനെയാണ്.എന്റെ മേഖല അതല്ല.ഇപ്പോള്‍ മെഡിസിനു പഠിക്കുകയാണ് എന്നും എം ബി ബി എസ് പഠനം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ പാഷന്‍ എന്താണെന്ന് എന്ന് തീരുമാനിക്കും. സോഷ്യല്‍ മീഡിയയിലൂടെ മീനാക്ഷിയുടെ ചിത്രങ്ങളെല്ലാം വളരെ വിരളമായി മാത്രം പ്രേക്ഷകരിലേക്ക് എത്താറുള്ളു.

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ സ്വീകരിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മീനാക്ഷിയുടെ പുതിയ ചിത്രങ്ങളാണ്.സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരം ഫോട്ടോയിൽ.റെഡ് കളർ പട്ടുസാരിയാണ് താരം അണിഞ്ഞിരിക്കുന്നത്.ഇന്റഗ്രമിൽ പങ്കുവെച്ച ഫോട്ടോയ്ക്ക് നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

Scroll to Top