‘എന്റെ ഭാഗ്യം, സ്‌നേഹം’; സഹോദരന് പിറന്നാള്‍ ആശംസകളുമായി മീര ജാസ്മിന്‍ !!

2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിൻ ഇതിൽ അവതിരിപ്പിച്ചത്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്. പുതുമുഖങ്ങളെ തേടിനടന്ന ലോഹിതദാസിന് ജാസ്മിനെ പരിചയപ്പെടുത്തിയത് പിൽക്കാലത്ത് സ്വതന്ത്രസംവിധായകനായ ബ്ലെസിയാണ്.മികച്ച നടിക്കുള്ള സംസ്ഥാന- ദേശീയ പുരസ്കാരങ്ങൾ(awards) സ്വന്തമാക്കിയ താരം, വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുക്കുക ആയിരുന്നു.സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ജയറാം ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ് നടി മീര ജാസ്മിന്‍.

തന്റെ തിരിച്ചുവരവ് ആളുകള്‍ ആഗ്രഹിക്കുന്നുണ്ട് എന്ന് കേള്‍ക്കുന്നതാണ് തന്റെ സന്തോഷമെന്നും അതാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്നും പറയുകയുണ്ടായി മീര ജാസ്മിന്‍. യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചതിന് പിന്നാലെയാണ് താരം മനസ്സ് തുറന്നത്.2016ല്‍ പുറത്തിറങ്ങിയ പത്ത് കല്‍പനകളിലാണ് മുഴുനീള വേഷത്തില്‍ മീര അവസാനമായി മലയാളത്തില്‍ എത്തിയത്. 2018ല്‍ റിലീസ് ചെയ്ത കാളിദാസ് ജയറാം നായകനായ പൂമരം സിനിമയില്‍ അതിഥിവേഷത്തിലും അഭിനയിച്ചിരുന്നു. ഇപ്പോഴിതാ, സഹോദരന്റെ പിറന്നാളിന് ഇൻസ്റ്റാഗ്രാമിലൂടെ ആശംസകൾ നേരുകയാണ് മീര ജാസ്മിൻ.

സഹോദരനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മീരയുടെ പോസ്റ്റ്.എന്റെ ഭാഗ്യമായ, മൂത്ത സഹോദരന്റെ ജന്മദിനമായിരുന്നു. താങ്കളുടെ ആരോഗ്യത്തിനും സമാധാനത്തിനും സമൃദ്ധിയ്ക്കും വേണ്ടി ഞാന്‍ ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. സ്‌നേഹം, ജോയ് മോന്‍ കുട്ടാ- മീര ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഈ അടുത്താണ് മീര ഇന്‍സ്റ്റാഗ്രാം പേജ് തുടങ്ങിയത്.സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം ‘മകളിലാണ് മീര ഇപ്പോൾ അഭിനയിക്കുന്നത്.

Scroll to Top