സോക്സും സ്ലിപ്പറും ധരിച്ച് കൂൾ ലുക്കിൽ മീര ജാസ്മിൻ ; സൺ‌ഡേ ആഘോഷമാക്കി താരം!!

എ.കെ ലോഹിതദാസ് സംവിധാനം ചെയ്ത ‘സൂത്രധാരൻ’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി മീരാജാസ്മിൻ. ദിലീപിന്റെ നായികയായി അഭിനയിച്ച് തുടങ്ങിയ മീരാജാസ്മിൻ തൊട്ടടുത്ത സിനിമയിലും ദിലീപിന്റെ തന്നെ നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. കസ്തൂരിമാൻ എന്ന സിനിമയിലെ പ്രകടനമാണ് മീരാജാസ്മിനെ ആദ്യം പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. അതിന് ശേഷം പാടം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ പ്രകടനത്തിന് സംസ്ഥാന, ദേശീയ അവാർഡുകളിൽ മികച്ച നടിക്കുള്ള പുരസ്‌കാരം മീരാജാസ്മിനെ തേടിയെത്തി. മലയാളം കൂടാതെ തമിഴിലും തെലുങ്കിലും കന്നഡയിലും മീരാജാസ്മിൻ നായികയായി തിളങ്ങി.

നീണ്ട ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് നടി മീര ജാസ്മിൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മകൾ’ എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിൻ വീണ്ടും സിനിമയിലേക്ക് എത്തിയത്. രണ്ടാം വരവിൽ ഒരുപാട് മാറ്റങ്ങളുമായാണ് താരം എത്തിയത്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. മുമ്പുള്ളതിനേക്കാൾ ലുക്കിലാണ് മീരയെ ഇപ്പോൾ കാണാൻ സാധിക്കുന്നത്.

മീരയുടെ ഗ്ലാമറസ്, ഹോ ട്ട് ലുക്കിലുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.കഴിഞ്ഞദിവസം മീര തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘ഞായറാഴ്ചയിലെ ചൂടുള്ള സോക്സും സുഖപ്രദമായ വസ്ത്രങ്ങളും’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ മീര പങ്കുവെച്ചത്. വളരെ ക്യൂട്ട് ആയിട്ടുള്ള ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു.

Scroll to Top