ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങി മീര ജാസ്‌മിൻ; പുതിയ തുടക്കത്തിന് സ്വാഗതമേകി താരങ്ങൾ !!!

2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിൻ ഇതിൽ അവതിരിപ്പിച്ചത്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്. പുതുമുഖങ്ങളെ തേടിനടന്ന ലോഹിതദാസിന് ജാസ്മിനെ പരിചയപ്പെടുത്തിയത് പിൽക്കാലത്ത് സ്വതന്ത്രസംവിധായകനായ ബ്ലെസിയാണ്.മികച്ച നടിക്കുള്ള സംസ്ഥാന- ദേശീയ പുരസ്കാരങ്ങൾ(awards) സ്വന്തമാക്കിയ താരം, വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുക്കുക ആയിരുന്നു.

ഇപ്പോഴിതാ മീര സമൂഹ മാധ്യമങ്ങളിൽ തുടക്കം കുറിച്ചിരിക്കുകയാണ്. ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആരംഭിക്കുകയും അതിൽ ആദ്യ ചിത്രം പങ്കുവെക്കുകയൂം ചെയ്തു നടി.സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം ‘മകളിലെ’ ഒരു ലൊക്കേഷൻ ചിത്രമാണ് മീര പങ്കുവെച്ചിരിക്കുന്നത്. മീരയുടെ പോസ്റ്റിന് താഴെ ആഷിഖ് അബു, സിത്താര കൃഷ്ണകുമാർ, ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധിപ്പേർ ആശംസകളുമായി എത്തിയിട്ടുണ്ട്.

ഇനി ഇങ്ങോട്ട് സിനിമയിൽ സജീവമാകാനാണ് തീരുമാനമെന്ന് അറിയിക്കുകയാണ് മീര ജാസ്മിൻ.യുഎയിൽ നിന്നും ഗോൾഡൻ വിസ സ്വീകരിക്കാൻ എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്കു തിരിച്ചെത്തുന്ന വേളയിലാണ് താരത്തിന് ഗോൾഡൻ വീസ ലഭിക്കുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീരാജാസ്മിന്‍ മലയാളത്തിൽ തിരിച്ചെത്തുന്നത്. 2016ല്‍ പുറത്തിറങ്ങിയ പത്ത് കല്‍പനകളിലാണ് മുഴുനീള വേഷത്തില്‍ മീര അവസാനമായി മലയാളത്തില്‍ എത്തിയത്. 2018ല്‍ റിലീസ് ചെയ്ത കാളിദാസ് ജയറാം നായകനായ പൂമരം സിനിമയില്‍ അതിഥിവേഷത്തിലും അഭിനയിച്ചിരുന്നു.

Scroll to Top