മേഘ്‌നയുടെയുംചിരിവിന്റെയും കുഞ്ഞിന്റെ പേര് അറബിയും സംസ്കൃതവും കലർന്നത്,അന്നൗൺസ് ചെയ്ത് ധ്രുവ് സർജ.

മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ് മേഘ്‌ന രാജിന്റേത്. ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ മ രണത്തിന് പിന്നാലെ മേഘ്‌നയെ കൂടുതല്‍ ചേര്‍ത്തു പിടിക്കുകയാണ് മലയാളികള്‍. മലയാള സിനിമയിലെ താരങ്ങളുമായും മേഘ്‌നയ്ക്ക് അടുത്ത ബന്ധമുണ്ട്.ഒക്ടോബറിൽ ആണ് മേഘ്‌നയ്ക്ക് ഒരു ആൺകുഞ്ഞ് ജനിച്ചത്,ജനിച്ച് വീണ് മണിക്കൂറുകള്‍കുളളില്‍ തന്നെ കുഞ്ഞിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു. ചിരഞ്ജീവി മ രണപ്പെട്ട സമയം മുതൽ വളരെ മികച്ച പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്.എന്നാൽ കുട്ടിക്ക് ഇതുവരെ പേര് നൽകിയിട്ടില്ലായിരുന്നു. ജൂനിയർ ചീരു എന്നായിരുന്നു കുട്ടിയെ ആരാധകർ വിളിച്ചിരുന്നത്. ചിന്തു എന്നായിരുന്നു മേഘ്നയുടെ പിതാവ് നൽകിയ പേര്.

സിമ്പ എന്ന പേരിലും ആരാധകർ വിളിക്കാറുണ്ട്. എന്നാൽ ഇപ്പോൾ കുട്ടിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവ് സർജ ആണ് സമൂഹ മാധ്യമങ്ങൾ വഴി പേര് പ്രഖ്യാപിച്ചത്.റായൻ എന്നാണ് കുട്ടിക്ക് നൽകിയിരിക്കുന്ന പേര്. സംസ്കൃതത്തിൽ രാജകുമാരൻ എന്നാണ് ഈ വാക്കിന് അർത്ഥം. അതേസമയം അറബിയിലും അർത്ഥമുള്ള വാക്ക് ആണ് ഇത്. സ്വർഗ്ഗകവാടം എന്നാണ് ഈ വാക്കിന് പേര്. നിരവധി ആളുകളാണ് ഈ പേര് ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

ധാരാളം ആളുകൾ ആണ് താരത്തിനു ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്ന മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്. ഇതിനുശേഷം വി കെ പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലെ അഞ്ജലി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മലയാളത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. മലയാളത്തിനു പുറമേ തെന്നിന്ത്യയിലെ മറ്റു ഭാഷകളിൽ എല്ലാംതന്നെ സജീവമായിരുന്നു താരം.

Scroll to Top