ജൂനിയർ ചീരുവിനെ ഓമനിച്ച് അഹാനയും ഹൻസികയും ; സന്തോഷം പങ്കുവെച്ച് മേഘ്‌ന !!!

അധികം ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ മേഘ്ന രാജ്.തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു മേഘ്നയുടെ ഭർത്താവും നടനും കൂടിയായ ചിരഞ്ജീവി സർജയുടേത്. ഏറെ ഞെട്ടലോടെയാണ് നടന്റെ വിയോഗം ആരാധകർ ശ്രവിച്ചത്. ഇനിയും താരത്തിന്റെ വിയോഗം അംഗീകരിക്കാൻ മേഘ്ന രാജിനും കുടുംബാംഗങ്ങൾക്കും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം ജൂൺ ഏഴിനാണ് ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി സർജ മ രിച്ചത്. ആ വേദനകളെ ഉള്ളിലൊതുക്കി മേഘ്ന നിറഞ്ഞു ചിരിക്കുന്നത് മകൻ മൂലമാണ്. മകനൊപ്പമുള്ള ചെറിയ ചെറിയ സന്തോഷങ്ങള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്.

ജൂനിയർ ചീരു എന്നായിരുന്നു കുട്ടിയെ ആരാധകർ വിളിച്ചിരുന്നത്. റായൻ എന്നാണ് കുട്ടിക്ക് നൽകിയിരിക്കുന്ന യഥാർത്ഥ പേര്. ‘സങ്കടപ്പെട്ടതിനെല്ലാം മറുപടിയായാണ് റായൻ വന്നത്. റായൻ രാജ് സർജ എന്നാണ് മോന്റെ മുഴുവൻ പേര്. രാജാവ് എന്നാണ് റായൻ എന്നതിനർഥം. ഒരു ദൈവവും എന്നെ തുണച്ചില്ല. ദൈവത്തോടു ഞാൻ പിണക്കമാണ്. എന്തിനാണ് എന്റെ കുഞ്ഞിന് അച്ഛനെ കാണാനുള്ള ഭാഗ്യം ഇല്ലാതാക്കിയത്.’- മേഘ്‌ന ഒരു അഭിമുഖത്തിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം മേഘ്ന രാജിനെയും മകൻ റയാനെയും കാണാൻ അഹാനയും കുടുംബവും എത്തിയ സന്തോഷവും താരം പങ്കുവെച്ചു. അഹാനയുടെ ക്യാപ്‌ഷനിൽ നിന്നും ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് കുടുംബം പരസ്പരം കണ്ടുമുട്ടിയത് എന്ന് നമുക്ക് വ്യക്തമാകും. അവസാനം ഞങ്ങൾ കണ്ടുമുട്ടി എന്ന ക്യാപ്ഷ്യനോടെ ആണ് അഹാന ചിത്രങ്ങൾ പങ്കുവച്ചത്. മിനിറ്റുകൾക്കുള്ളിൽ തന്നെ ആരാധകർ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.അഹാനയുടെ കുടുംബത്തെ കണ്ട സന്തോഷം മേഘ്‌നയും പങ്കുവെച്ചു. അഹാനക്കൊപ്പം അമ്മയും സഹോദരി ഹൻസികയും ഉണ്ടായിരുന്നു.

Scroll to Top