ദൈവങ്ങളോട് പിണങ്ങി മേഘ്‌ന ; കാരണം കേട്ട് കണ്ണ് നിറഞ്ഞ് ആരാധകർ !!!

അധികം ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ മേഘ്ന രാജ്.തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു മേഘ്നയുടെ ഭർത്താവും നടനും കൂടിയായ ചിരഞ്ജീവി സർജയുടേത്. ഏറെ ഞെട്ടലോടെയാണ് നടന്റെ വിയോഗം ആരാധകർ ശ്രവിച്ചത്. ഇനിയും താരത്തിന്റെ വിയോഗം അംഗീകരിക്കാൻ മേഘ്ന രാജിനും കുടുംബാംഗങ്ങൾക്കും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം ജൂൺ ഏഴിനാണ് ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി സർജ മ രിച്ചത്. മകനൊപ്പമുള്ള ചെറിയ ചെറിയ സന്തോഷങ്ങള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്.

മകന് പത്തുമാസം ആയ ശേഷമാണ് താരം മകന്റെ പേരിടൽ ചടങ്ങ് നടത്തിയത്, തന്റെ മകന്റെ പേരിടൽ ചങ്ങിനോട് അനുബന്ധിച്ചുള്ള വീഡിയോയും ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു, ജൂനിയർ ചീരു എന്നായിരുന്നു കുട്ടിയെ ആരാധകർ വിളിച്ചിരുന്നത്. റായൻ എന്നാണ് കുട്ടിക്ക് നൽകിയിരിക്കുന്ന യഥാർത്ഥ പേര്. സംസ്കൃതത്തിൽ രാജകുമാരൻ എന്നാണ് ഈ വാക്കിന് അർത്ഥം. ഇപ്പോൾ കുഞ്ഞിന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് മേഘ്ന. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്. ദൈവങ്ങളോട് താൻ പിണക്കമാണെന്നായിരുന്നു മേഘ്ന പ്രതികരിച്ചത്.

എന്തിനാണ് കുഞ്ഞിന് അച്ഛനെ കാണാനുള്ള ഭാഗ്യം നി ഷേധിച്ചത് എന്നാണ് മേഘ്‌നയുടെ ചോദ്യം. ചീരുവിന്റെ ആഗ്രഹം ഒരു ആൺകുഞ്ഞ് ജനിക്കണമെന്നതായിരുന്നു. പ്രസവസമയത്തെല്ലാം മനസ്സിൽ മുഴുവൻ ജനിക്കുന്നത് ഒരു ആൺകുഞ്ഞാകണെ എന്ന പ്രാർത്ഥനയായിരുന്നു. കുറച്ച് സമയം സസ്‌പെന്‍സ് വെച്ചതിന് ശേഷമാണ് ഡോക്ടര്‍ ആണ്‍കുഞ്ഞാണെന്ന് പറഞ്ഞത്. മകനെ കയ്യിലേക്ക് വാങ്ങുന്ന സമയത്ത് താന്‍ പൊ ട്ടിക്കരഞ്ഞെന്ന് മേഘ്ന പറയുന്നു. കുഞ്ഞാണ് തന്റെ പ്രതീക്ഷയും ഇനിയങ്ങോട്ട് ജീവിതത്തെ മുന്നോട്ടുനയിക്കുന്നതെന്നും മേഘ്ന പറയുന്നുണ്ട്.

Scroll to Top