അമ്മയെന്ന് പറയാൻ മേഘ്ന ; ‘അപ്പാ..’ എന്നു വിളിച്ച് റയാൻ; ക്യൂട്ട് വിഡിയോ പങ്കുവെച്ച് താരം !!

അധികം ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ മേഘ്ന രാജ്.തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു മേഘ്നയുടെ ഭർത്താവും നടനും കൂടിയായ ചിരഞ്ജീവി സർജയുടേത്. ഏറെ ഞെട്ടലോടെയാണ് നടന്റെ വിയോഗം ആരാധകർ ശ്രവിച്ചത്. ഇനിയും താരത്തിന്റെ വിയോഗം അംഗീകരിക്കാൻ മേഘ്ന രാജിനും കുടുംബാംഗങ്ങൾക്കും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം ജൂൺ ഏഴിനാണ് ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി സർജ മ രിച്ചത്. ആ വേദനകളെ ഉള്ളിലൊതുക്കി മേഘ്ന നിറഞ്ഞു ചിരിക്കുന്നത് മകൻ മൂലമാണ്.

മകനൊപ്പമുള്ള ചെറിയ ചെറിയ സന്തോഷങ്ങള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. ജൂനിയർ ചീരു എന്നായിരുന്നു കുട്ടിയെ ആരാധകർ വിളിച്ചിരുന്നത്. റയാൻ എന്നാണ് കുട്ടിക്ക് നൽകിയിരിക്കുന്ന യഥാർത്ഥ പേര്. ഇപ്പോഴിതാ മകനൊപ്പമുള്ള മനോഹരമായ ഒരു വീഡിയോ പങ്കുവെച്ച് ആരാധകർക്ക് അരികിൽ എത്തിയിരിക്കുകയാണ് താരം.പതിവുപോലെ ക്യൂട്ട് ചിരിയുമായെത്തിയ മകനെ അമ്മയെന്ന് വിളിപ്പിക്കാൻ പഠിപ്പിക്കുകയാണ് മേഘ്ന.മൂന്നു തവണ അമ്മ എന്നു പറഞ്ഞതിന് ശേഷം അവസാനതവണ ‘അപ്പ’ എന്നാണ് മകൻ പറയുന്നത്.

ഒത്തിരിനേരം ആലോചിച്ചിട്ടാണ് അപ്പ എന്ന് റയാൻ പറയുന്നത്. ‘അമ്മ’ എന്നു പറയുന്നതിന് പകരം ‘അപ്പ’ എന്ന് പറയുകയാണ് ജൂനിയർ ചീരു.വീഡിയോക്ക് താഴെ ഒട്ടേറെ പേർ കമ്മന്റുകളുമായ് രംഗത്തെത്തിയിട്ടുണ്ട്. കുഞ്ഞ് ‘അപ്പാ’ എന്ന് വിളിക്കുന്നത് കേട്ടപ്പോൾ കണ്ണുനിറഞ്ഞു എന്നാണ് പലരും കമന്റ് ചെയ്തത്.

Scroll to Top