മേരാ നാം ഷാജിയിലെ ആദ്യ ഗാനം എത്തി

ശ്രേയ ഘോഷാലും രഞ്ജിത്തും ആലപിച്ച മേരാ നാം ഷാജിയിലെ ആദ്യ ഗാനം ടോവിനോ ഫേസ്ബുക് പേജിലൂടെ പങ്കുവച്ചു. ഹാട്രിക്ക് ബ്ലോക്ക് ബസ്റ്റർ ലക്ഷ്യമിട്ട് നാദിർഷാ അണിയിച്ചൊരുക്കിയ ചിത്രമാണ് മേരാ നാം ഷാജി. ആസിഫ് അലി, ബിജു മേനോൻ, ബൈജു എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മൂന്ന് പേരും ചിത്രത്തിൽ ഷാജി എന്ന കഥാപാത്രമായാണ് എത്തുന്നത്. ചിത്രം വിഷു റിലീസായി തിയറ്ററുകളിലെത്തും

Scroll to Top