കൊച്ചിയെ ഇളക്കി മറിച്ചു നാദിർഷയുടെ ഷാജിമാർ

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ ചിത്രങ്ങൾക്ക് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാ നാം ഷാജി. ബിജു മേനോൻ, ബൈജു, ആസിഫ് അലി, എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇടപ്പള്ളി ലുലു മാളിൽ വെച്ച് നടന്നു. ലുലു മാളിൽ തടിച്ചു കൂടിയ വമ്പൻ ജനക്കൂട്ടത്തിനു നടുവിലാണ് പ്രൗഢഗംഭീരമായ പരുപാടി നടന്നത്.കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ബൈജു, നാദിർഷ, നിഖില വിമൽ എന്നിങ്ങനെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.