തെങ്ങ് കയറാനും ബൈക്കായി : വൈറൽ വീഡിയോ.

വീടുകളിൽ തെങ്ങിൽ കയറാൻ ആളെകിട്ടാൻ വളരെ ബുദ്ധിമുട്ടാണ്.അങ്ങനെയുള്ള ആളുകൾ കുറവാണ്.ഉള്ളവരിൽ മിക്കവരും മെഷീൻ ഉപയോഗിച്ചാണ് തേങ്ങ വെട്ടുന്നത്
അത് വളരെ എളുപ്പത്തിൽ നടക്കുന്നു.സ്ത്രീകൾ വരെ ഈ മേഖലയിൽ ഉണ്ട്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് തെങ്ങിൽ കയറാനുള്ള മിനി ബൈക്കാണ്.ബഡെ ചോട്ടെ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.ഈ മെഷീൻ ഉപയോഗിച്ച് കവുങ്ങിൽ കയറുന്ന വീഡിയോ ആണ് പങ്ക് വെച്ചിരിക്കുന്നത്.സ്ഥലം ഏതെന്നോ ആൾ ഏതെന്നോ വ്യക്തമല്ല.”ഒരു ബൈക്ക് റേസർ ആകേണ്ടതായിരുന്നു, മാതാപിതാക്കളിൽ നിന്നുള്ള സമ്മർദം മൂലം കർഷകനായി” എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ്. ആക്സിലറേറ്റർ അമർത്തിയാൽ മിനിബൈക്ക് ഒറ്റയടിക്ക് തെങ്ങിനു മുകളിലെത്തും. തെങ്ങുകയറ്റക്കാരന് ഇരിക്കാൻ പ്രത്യേക സീറ്റുമുണ്ട്. എളുപ്പം തേങ്ങ പറിച്ചിട്ട് തിരിച്ചിറങ്ങാം.