മാനുഷി ചില്ലര്‍ !!
DRDO ശാസ്ത്രജ്ഞനായ ഡോ.മിത്ര ബസുചില്ലറിന്റെയും നീലിമ ചില്ലറിന്റെ മകളായി 1997 മെയ്യ് 14ന് ഹരിയാനയില്‍ ജനിച്ചു. ന്യൂഡല്‍ഹിയിലെ സെന്റ്. തോമസ് സ്‌കൂള്‍, സോനെപേട്ട് ഭഗത് ഫൂല്‍ സിംഗ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
ലോകസൗന്ദര്യത്തിന്റെ നെറുകയില്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരിന്ത്യന്‍ സുന്ദരിയുടെ ആന്ദക്കണ്ണീര്‍ വീണിരിക്കുന്നത്. ഹരിയാണ സുന്ദരി മാനുഷി ഛില്ലാറിന്റെ. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 108 മത്സാരാര്‍ത്ഥികളെ പിന്തള്ളിയാണ് ആറാം തവണ ഇന്ത്യക്ക് മാനുഷി കിരീടം സമ്മാനിച്ചത്. 2000-ത്തില്‍ ദേസി ഗേള്‍ പ്രിയങ്കാ ചോപ്രയാണ് സൗന്ദര്യത്തിന്റെ അവസാനവാക്കായ ലോകസുന്ദരി പട്ടം ഇന്ത്യയിലെത്തിച്ചത്. മലയാളി പാര്‍വതി ഓമനക്കുട്ടനിലൂടെ ആ കീരീടം വീണ്ടും ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും നിസാര പോയിന്റുകളുടെ വ്യത്യാസത്തില്‍ ഇന്ത്യക്ക് കിരീടം നഷ്ടപ്പെടുകയായിരുന്നു. അതുകൊണ്ടുതന്നെ കീരിടത്തിന് ഇരട്ടിമധുരം. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 28 മത്സരാര്‍ത്ഥികളെ പിറകിലാക്കിയാണ് മാനുഷി ജൂണിൽ നടന്ന ഫെമിന മിസ് ഇന്ത്യയിൽ കിരീടം നേടിയാണ് ലോകസുന്ദരി പ്പട്ടത്തിനായി മാനുഷി യോഗ്യത നേടിയത്.
ചൈനയിലെ സാന്യ സിറ്റി അരീനയില്‍ നടന്ന ലോകസുന്ദരി മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 108 മത്സാരാര്‍ത്ഥികളെളില്‍ നിന്നു അവാസന അഞ്ചു പേരിലേക്ക് ഇംഗ്ലണ്ട്, ഫ്രാന്‍സ്, കെനിയ, മെക്‌സികോ എന്നിവിടങ്ങളില്‍ നിന്നുള്ള സുന്ദരിമാര്‍ക്കൊപ്പമാണ് മാനുഷിയും എത്തിയത്. ചോദ്യോത്തര റൗണ്ടില്‍ നിന്നാണ് അഞ്ചു പേരെ ടോപ് ഫൈവിലേക്ക് തെരഞ്ഞെടുത്തത്
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്ന ജോലി ഏതെന്ന ജഡ്ജസിന്റെ ചോദ്യത്തിന് ലോക സൗന്ദര്യ മത്സര വേദിയില്‍ ആത്മവിശ്വാസം കൈമുതലാക്കി ദൃഢമായ ശബ്ദത്തില്‍ മാനുഷി പറഞ്ഞത് മാതൃത്വത്തിന്റെ മഹത്വത്തെ കുറിച്ചാണ്. ‘ലോകത്തിലെ ഏറ്റവും അധികം പ്രതിഫലം അർഹിക്കുന്ന ജോലി? എന്തുകൊണ്ട്?’ എന്ന അവസാന റൗണ്ടുകളിലൊന്നിലെ കുഴപ്പിക്കുന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മാനുഷിയുടെ കിരീടനേട്ടത്തിലേക്കുള്ള വഴികാട്ടിയായത്. ‘അമ്മ’ എന്നായിരുന്നു അതിനുള്ള ഉത്തരം. ‘എന്റെ ഏറ്റവും വലിയ പ്രചോദനം അമ്മയാണ്. പണമായെന്നല്ല, സ്നേഹമായും ആദരവായും ഏറ്റവുമധികം പ്രതിഫലം ലഭിക്കേണ്ട ജോലി അമ്മയുടേതാണ്’– ഇതായിരുന്നു മാനുഷിയുടെ മറുപടി. സൗന്ദര്യവും ബുദ്ധിയും ഒരുപോലെ മാറ്റുരക്കുന്ന ലോക സൗന്ദര്യ മത്സരവേദിയില്‍ മാനുഷിയുടെ കിരീടമുറപ്പിച്ച നിമിഷമായിരുന്നു ആ ഉത്തരം. വിജയിയെ പ്രഖ്യാപിക്കാൻ വിധികർത്താക്കൾക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
മത്സരത്തിൽ ‘ബ്യൂട്ടി വിത്ത് എ പർപ്പസ്’ ടൈറ്റിലും മാനുഷി സ്വന്തമാക്കിയിരുന്നു. ഹെഡ് ടു ഹെഡ് ചാലഞ്ചിലും ഈ ഇരുപതുകാരി സുന്ദരി വിജയം കണ്ടു. മിസ് ഇംഗ്ലണ്ട് സ്റ്റെഫാനി ഹിൽ ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു. മിസ് മെക്സിക്കോ ആൻഡ്രിയ മിസയാണ് സെക്കൻഡ് റണ്ണറപ്പ്. കഴിഞ്ഞ വർഷത്തെ ലോകസുന്ദരി മിസ് പ്യൂർ‌ട്ടറിക്ക സ്റ്റെഫാനിയാണ് മാനുഷിയെ കിരീടം ചൂടിച്ചത്.

മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് ഹരിയാണയില്‍ നിന്നുള്ള ഈ 21 വയസ്സുകാരി. കാര്‍ഡിയാക് സര്‍ജന് പഠിക്കുന്ന മാനുഷിക്ക് പഠനവും മോഡലിങും പോലെ സാഹസികതകളും വലിയ ഇഷ്ടം തന്നെ. പാരഗ്ലൈഡിങ്, ബഞ്ചീ ജംപിങ്, സ്കൂബാ ഡൈവിങ് തുടങ്ങി മാനുഷി കൈവെക്കാത്ത മേഖലകള്‍ ഇല്ലെന്ന് തന്നെ പറയാം. ഇതിനെല്ലാം ക്ലാസിക്ക് ഡാന്‍സറും ചിത്രകാരിയുമാണ് മാനുഷി.
ഗ്ലാമറിന്റെ വെള്ളിവെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുന്ന ഈ ചെറിയ പ്രായത്തിലും സമൂഹത്തോടുള്ള തന്റെ കടമകള്‍ വിസ്മരിക്കാന്‍ മാനുഷി ഒരുക്കമല്ല. വനിതാ ശാക്തീകരണം ഫലപ്രാപ്തിയിലെത്തണമെങ്കില്‍ ആദ്യം വനിതകളുടെ ആരോഗ്യമാണ് ലക്ഷ്യം വെക്കേണ്ടത് എന്ന ഉത്തമബോധ്യത്തിലാണ് ആര്‍ത്തവ ശുചിത്വത്തെ കുറിച്ചുള്ള ബോധവല്‍ക്കരണവുമായി മാനുഷി ഗ്രാമങ്ങളിലേക്കിറങ്ങിയത്. 20 ഗ്രാമങ്ങളില്‍ സ്വയം സഞ്ചരിച്ച്‌ ഏകദേശം 5000 സ്ത്രീകളുടെ ജീവിതത്തില്‍ അവര്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു.വലിയ സ്വപ്നങ്ങളാണ് ജീവിത വിജയത്തിനുള്ള ആദ്യ പടിയെന്ന് വിശ്വസിക്കുന്നവളാണ് മാനുഷി. ‘സ്വപ്നങ്ങള്‍ നിലക്കുമ്ബോള്‍ നിങ്ങളുടെ ജീവതവും നിലക്കുന്നു’ എന്ന മാനുഷിയുടെ വാക്കുകള്‍ അവരുടെ വലിയ സ്വപനങ്ങളുടെ ബഹിര്‍സ്ഫുരണങ്ങളാണ്
ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കുന്ന ആറാമത് ഇന്ത്യൻ വനിതയാണ് മാനുഷി ചില്ലർ. ഇതോടെ ഏറ്റവുമധികം തവണ ലോകസുന്ദരിപ്പട്ടം സ്വന്തമാക്കുന്ന രാജ്യമെന്ന നേട്ടം ഇന്ത്യ വെനസ്വേലയുമായി പങ്കുവയ്ക്കുന്നു. റീത്ത ഫാരിയ, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, ഡയാന ഹെയ്ഡൻ, യുക്ത മുഖി എന്നിവരാണ് ഇതിനു മുന്പ് ഇന്ത്യയിൽനിന്നു നേട്ടം കരസ്ഥമാക്കിയ സുന്ദരിമാർ.

Check out Miss World 2017 Manushi Chhillar’s Introduction &Dances of the World performance at Miss World 2017

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management