മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുൻ വിവാഹിതനായി ; വിഡിയോ

നടി മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുൻ മുരളി വിവാഹിതനായി.മോഡലും എൻജിനീയറുമായ കല്യാണി മേനോൻ ആണ് വധു.ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവർ ഒന്നിക്കുന്നത്.വജ്രം എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക്‌ പരിചിതമായ താരമാണ് മിഥുൻ. മാടത്തെ കിളി എന്ന പാട്ട് എന്ന് ഏറെ വൈറൽ ആയിരുന്നു. വിവാഹത്തിന് മുന്നോടി ആയി നടത്തിയ സംഗീത് ചടങ്കിൽ നിരവധി താരങ്ങൾ പങ്കെടുത്തു.

വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ചടങ്ങിൽ വേണ്ട എല്ലാ പരുപാടിയ്ക്കും മുന്നിൽ നിന്നത് മൃദുല തന്നെയാണ്.നമിത പ്രമോദ്, അപർണ ബാലമുരളി എന്നിവരും ചടങ്ങിൽ അതിഥികളായി എത്തിയിരുന്നു.വജ്രത്തിന് ശേഷം ബഡ്ഡി, ബ്ലാക്ക് ബട്ടർഫ്ലൈ, ആന മയിൽ ഒട്ടകം എന്നീ സിനിമകളിലും മിഥുൻ‌ അഭിനയിച്ചു.

എന്റെ ചേച്ചിയുടെ സുഹൃത്തിന്റെ അനിയത്തിയാണ് കല്യാണി എന്നും അങ്ങനെയാണ് ഞങ്ങൾ തമ്മിൽ പരിചയം. കല്യാണി എന്നെക്കാൾ നാല് വയസിന് ഇളയതാണ്’ മിഥുൻ പറഞ്ഞിരുന്നു. വീട്ടിൽ ആദ്യം സംസാരിച്ചത് മിഥുനാണെന്നും കല്യാണി വിശദീകരിച്ചു. എന്റെ ചേച്ചിക്ക് മനസിലാകട്ടേയെന്ന് കരുതി ഞാൻ ഒരു ചെറിയ സൂചന അപ്പോൾ കൊടുത്തിരുന്നു.

Scroll to Top