‘അമ്മയുടെ അലമാരയിൽ നിന്ന് ഒരു സാരി കൂടി അടിച്ചുമാറ്റി.. ; കറുത്ത സാരിയിൽ സ്റ്റൈലിഷ് ലുക്കിൽ മിയ!!

കഴിഞ്ഞ 10 വർഷത്തിൽ അധികമായി സിനിമ മേഖലയിൽ നായികയായും സഹനടിയായുമൊക്കെ അഭിനയിച്ച് നിറഞ്ഞ് നിൽക്കുന്ന ഒരു അഭിനയത്രിയാണ് നടി മിയ ജോർജ്. ഒരുപിടി നല്ല ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ മിയ വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്.അനാർക്കലി, മിസ്റ്റർ ഫ്രോഡ്, പാവാട, ദി ഗ്രേറ്റ് ഫാദർ, ഷെർലോക് ടോംസ്, ബ്രതെഴ്സ് ഡേ, ഡ്രൈവിംഗ് ലൈസെൻസ് തുടങ്ങിയ സിനിമകളിൽ മിയ അഭിനയിച്ചിട്ടുണ്ട്.

ഇടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ തന്റെ കൊച്ചു കൊച്ചു വിശേഷങ്ങൾ മിയ ആരാധകരെ അറിയിക്കാറുണ്ട്.2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍.അടുത്തിടെ താൻ അമ്മയായ വിവരം അറിയിച്ച് രംഗത്തെത്തിയിരുന്നു. നിരവധി പേരാണ് അന്ന് താരത്തിന് ആശംസകളുമായി എത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

മിയയുടെ ഏറ്റവും പുതിയ കറുപ്പ് സാരിയിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. “അമ്മയുടെ അലമാരയിൽ നിന്ന് ഒരു സാരി കൂടി അടിച്ചുമാറ്റി..”, എന്ന ക്യാപ്ഷനോടെയാണ് മിയ തന്റെ സാരിയിലുള്ള ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചത്.സാരിയിൽ സ്റ്റൈലൻ ലുക്കിലാണ് നടി എത്തിയിരിക്കുന്നത്. സുന്ദരി എന്നാണ് നടി അനുശ്രീ ചിത്രങ്ങൾക്ക് താഴെ കുറിച്ചത്.

Scroll to Top