നടി മിയയുടെ പിതാവ് ജോർജ് ജോസഫ് അ ന്തരിച്ചു

നടി മിയയുടെ പിതാവ് ജോർജ് ജോസഫ് (75) വിടവാങ്ങി. ഒരാഴ്ച്ചയിൽ അധികമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 75 വയസ്സായിരുന്നു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് പ്രവിത്താനം സെന്റ് മൈക്കിൾസ് പള്ളിയിൽ നടക്കും. ഭാര്യ: മിനി. മക്കൾ: ജിനി, ജിമി (മിയ ജോർജ്). കുടുംബത്തിന്റെ വിശേഷങ്ങൾക്ക് ഒപ്പം മിയയുടെ സഹോദരി പങ്കിടുന്ന വീഡിയോയിൽ മിക്കതിലും മിയയുടെ പപ്പയും ഭാഗമായിരുന്നു.

കഴിഞ്ഞ വർഷം ലോക്ക്ഡൗൺ സമയത്ത് വിവാഹിതയായ നടിയാണ് മിയ ജോര്‍ജ്ജ്. മിയയുടേയും അശ്വിൻ ഫിലിപ്പിന്‍റേയും വിവാഹം സോഷ്യൽമീഡിയയിലടക്കം സിനിമാപ്രേമികൾ ആഘോഷമാക്കിയിരുന്നു. അടുത്തിടെയാണ് തങ്ങള്‍ക്ക് ഒരു ആൺകുഞ്ഞ് ജനിച്ച വിശേഷം സോഷ്യൽമീഡിയയിലൂടെ മിയ പങ്ക് വെച്ചത്.
പിന്നാലെ മാമോദീസ ചടങ്ങുകളും, ഒന്നാം വിവാഹവാര്ഷികവും കുടുംബം ആഘോഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സങ്കടവാർത്തയും എത്തിയിരിക്കുന്നത്.

Scroll to Top