മകൻ ലൂക്കയ്‌ക്കൊപ്പമുള്ള ക്രിസ്മസ് ആഘോഷ ചിത്രങ്ങൾ പങ്കുവെച്ച് നടി മിയ ; ആശംസകളുമായി താരങ്ങളും ആരാധകരും.!!

മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് മിയ ജോർജ്. ഒരുപിടി നല്ല ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ മിയ വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. ഇടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ തന്റെ കൊച്ചു കൊച്ചു വിശേഷങ്ങൾ മിയ ആരാധകരെ അറിയിക്കാറുണ്ട്.2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും താൽക്കാലികമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു മിയ.

അടുത്തിടെ താൻ അമ്മയായ വിവരം അറിയിച്ച് രംഗത്തെത്തിയിരുന്നു. നിരവധി പേരാണ് അന്ന് താരത്തിന് ആശംസകളുമായി എത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മീയയുടെയും അശ്വിന്റെയും മകൻ ലൂക്കയുടെ ആദ്യ ക്രിസ്മസ് പൊടിപൊടിക്കുകയാണ് താരകുടുംബം. മിയയുടെ വീട്ടിൽ ഭർത്താവിനും കുഞ്ഞിനും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് മിയ ക്രിസ്മസ് ആഘോഷിക്കുന്നത്.

ചുവപ്പ് നിറത്തിലുള്ള ഡ്രസ്സിൽ എത്തിയ മിയയെയും മകനെയും ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിട്ടുള്ളത്. മകൻ ലൂക്കയുടെ ആദ്യ ക്രിസ്തുമസ് ആണിത്. അതുകൊണ്ടു തന്നെ വളരെ ഗംഭീരം ആയിട്ടാണ് താരം ക്രിസ്മസിനെ വരവേറ്റ് ഇരിക്കുന്നത്.

Scroll to Top