മോദിക്ക് വേണ്ടി പ്രത്യേക പ്രാർഥനകൾ നടത്തി; മോദിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തിൽ യൂസഫലി !!!

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതീവസുരക്ഷാ വാഹനവ്യൂഹം പഞ്ചാബിലെ ഫിറോസ്പുരിൽ കർഷകർ തടഞ്ഞ സംഭവത്തിൽ പ്ര തികരണവുമായി ലുലു ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എം.എ. യൂസഫലി. ഇന്നലെയാണ് റോഡ് ഉപരോധത്തെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 20 മിനിറ്റോളം ഒരു മേൽപാലത്തിൽ കുടുങ്ങിയത്.തുടർന്ന് അദ്ദേഹം റാലി റദ്ദാക്കി ഡൽഹിയിലേക്കു മടങ്ങുകയായിരുന്നു.

‘പഞ്ചാബിൽ വച്ച് നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് യാത്ര തടസ്സപ്പെട്ടത് വളരെ സങ്കടകരവും നിര്‍ഭാഗ്യകരവുമാണ്. നമ്മുടെ രാജ്യത്തെ തുടർന്നും നയിക്കാനും വരും തലമുറയ്ക്ക് സമൃദ്ധിയുണ്ടാകാനും പ്രധാനമന്ത്രിയ്ക്ക് നല്ല ആരോഗ്യവും ദീർഘായുസ്സും ലഭിക്കാൻ ഞങ്ങൾ പ്രത്യേക പ്രാർഥനകൾ സംഘടിപ്പിച്ചു’–യൂസഫലി ട്വിറ്ററിൽ കുറിച്ചു.

Scroll to Top