‘പപ്പാ സോറി; ക്ഷമിക്കണം, അവൻ ശരിയല്ല’: ഉള്ളുനീറി മോഫിയ എഴുതിയ അവസാന വാക്കുകൾ !!

എറണാകുളത്ത് ആലുവയിൽ ഗാ ർഹികപീ ഡനത്തെത്തുടർന്ന് ആ ത്മഹത്യ ചെയ്ത യുവതിയുടെ ആ ത്മഹത്യാ ക്കുറിപ്പിൽ സ്ഥലം സിഐയ്ക്കും ഭർതൃകുടുംബത്തിനും ഭർത്താവിനുമെതിരെ ഗു രുതര ആ രോപണങ്ങൾ. ജീവനൊടുക്കിയ മോഫിയ പർവീൺ എന്ന യുവതിയുടെ ആ ത്മഹത്യ കുറിപ്പ് പുറത്ത്.‘പപ്പാ സോറി..എന്നോട് ക്ഷമിക്കണം. നിങ്ങള്‍ പറഞ്ഞതാണ് ശരി, അവൻ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാൻ. ഞാൻ ഈ ലോകത്ത് ആരേക്കാളും സ്നേഹിച്ച ഒരാൾ ഇങ്ങനെ പറയുന്നത് കേൾക്കാൻ ശക്തിയില്ല.’– എന്നാണ്മർഫിയ കുറിച്ചത്. ഇന്നലെയാണ് ഭർതൃവീട്ടുകാർക്കെതിരെ പ രാതി നൽകാനായി മോഫിയ ആലുവ പൊലീസ് സ്റ്റേഷനിലെത്തിയത്.

ഇതിന് പിറ്റേന്ന് പുലർച്ചെ തന്നെ മോഫിയയെ ആ ത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. മോഫിയയുടെ ഭർത്താവ് സുഹൈലിനെയും പൊലീസ് ഒത്തുതീർപ്പ് ചർച്ചയ്ക്ക് വിളിച്ചിരുന്നു. ഗാർഹിക പീ ഡനത്തെ തുടർന്ന് യുവതി ഭർത്താവിനും വീട്ടുകാർക്കുമെതിരെ പരാതി നൽകിയെന്നും എന്നാൽ പൊലീസ് ഇതുവരെ അതിൽ എഫഐആർ റജിസ്റ്റർ ചെയ്തിരുന്നില്ലെന്നും ആ രോപണമുണ്ട്. തനിക്കു നീതി ലഭിച്ചില്ലെന്നും സർക്കിൾ ഇൻസ്പെക്ടർക്കെതിരെ നടപടിയെടുക്കണമെന്ന് മോഫിയ ആ ത്മഹത്യകുറിപ്പിൽ ആ രോപിക്കുന്നുണ്ട്.

എൽഎൽബി വിദ്യാർത്ഥിനിയായിരുന്നു മോഫിയ. മോഫിയയുടെയും സുഹൈലിന്‍റെയും പ്രണയവിവാഹമായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ കൂടുതൽ സ്ത്രീ ധനം വേണമെന്ന് പറഞ്ഞ് മോഫിയയെയും കുടുംബത്തെയും ഭർതൃവീട്ടുകാർ ബു ദ്ധിമുട്ടിച്ച് തുടങ്ങിയെന്നാണ് ആ രോപണം. ഇതേത്തുടർന്ന് മോഫിയ സ്വന്തം വീട്ടിലേക്ക് പോന്നു.

”ഞാൻ മ രിച്ചാൽ അവൻ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് അറിയില്ല. അവൻ എന്നെ മാ നസികരോഗിയാക്കിക്കഴിഞ്ഞു. ഇനി ഞാൻ എന്ത് ചെയ്താലും മാ നസിക പ്രശ്നം എന്ന് പറയും. എനിക്ക് ഇനി ഇത് കേട്ട് നിൽക്കാൻ വയ്യ. ഞാൻ ഒരുപാടായി സഹിക്കുന്നു. പടച്ചോൻ പോലും നിന്നോട് പൊറുക്കൂല സുഹൈൽ. എന്‍റെ പ്രാ ക്ക് എന്നും നിനക്ക് ഉണ്ടാവും. അ വസാനായിട്ട് അവനിട്ട് ഒന്ന് കൊടുക്കാൻ എനിക്ക് പറ്റി. അതെങ്കിലും ചെയ്തില്ലെങ്കിൽ ഞാനെന്‍റെ മനസ്സാക്ഷിയോട് ചെയ്യുന്ന വലിയ തെ റ്റായി പോകും” -മോഫിയ കുറിച്ചു.

Scroll to Top