അകലെ നിന്ന് ചേട്ടന്റെ വാത്സല്യം നൽകിയ ഇച്ചാക്ക,നടനാകാൻ വേണ്ടി മാത്രം ജനിച്ചു,രോമാഞ്ചത്തോടെ കേട്ടിരിക്കും ലാലേട്ടന്റെ വാക്കുകൾ.

മമ്മൂക്കയുടെ പിറന്നാളോട് അനുബന്ധിച്ച് ലാലേട്ടൻ മമ്മൂക്കയെ കുറിച്ച് എഴുതിയ വാക്കുകളാണ് വൈറൽ ആകുന്നത്.ഇത് കേൾക്കുന്ന ഒരാളും രോമാഞ്ചത്തോടെയല്ലാതെ ഇത് കേൾക്കാൻ സാധിക്കില്ല. അത്രയ്ക്ക് മനസ്സിൽ തട്ടിയാണ് ലാലേട്ടന്റെ വാക്കുകൾ.മോഹൻലാലിൻറെ വാക്കുകൾ ഇങ്ങനെ, ദുൽഖർ സൽമാൻ ജനിച്ച സമയങ്ങളിൽ മമ്മൂകയ്ക്ക് ചെന്നൈയിൽ തിരക്ക് സമയം ആയിരുന്നു. ആ സമയങ്ങളിൽ മമ്മൂക്ക ഒരു ദിവസം രാത്രി വന്നിട്ട് രാവിലെ പോയി. ദുൽഖറിന് മമ്മൂകയെ കാണാൻ സാധിച്ചില്ല. വിളിച്ചപ്പോൾ ദുൽഖർ ചോദിച്ചു, എന്താ കാണാതെ പോയതെന്ന്, മമ്മൂക്ക പറഞ്ഞത് ഇങ്ങനെ മോനെ കാണാൻ തോന്നി അതാണ് പെട്ടന്ന് വന്നിട്ട് പോയതെന്ന്, ഉടനെ വരാം എന്ന് പറഞ്ഞു.

വാപ്പയുടെ അതെ വാത്സല്യം ജീവിതത്തിൽ പകർത്തിയ ആളാണ് മമ്മൂക്ക. സിനിമയിൽ കോംപ്രമൈസ് ചെയ്തത് ഇതിന് വേണ്ടി മാത്രമാണ്. ഇദ്ദേഹതിന്റെ ജീവിതം അടുത്ത് നിന്ന് കണ്ട ആളാണ് ഞാൻ. എന്റെ മകളുടെ ബുക്ക്‌ വായിച്ച ദുൽഖർ എഴുതിയത് എന്ന് സ്വന്തം ശാലു ഇക്ക എന്നാണ്. എന്റെ മകളെ സ്വന്തം അനിയത്തിയായി കാണാൻ മമ്മൂക്ക പഠിപ്പിച്ചു. ഞാൻ ഇച്ചാക്ക എന്നാണ് വിളിക്കുന്നത്. ഒരുപാട് അച്ചടക്കം ഉള്ള ചേട്ടനും ഒട്ടും അതില്ലാത്ത അനുജനുമാണ് എന്ന് പറയാം. എന്നെ ഒരിക്കലും ഉപദേശിച്ചിട്ടില്ല അത് ചെയ്താലും കാര്യമില്ല എന്ന് തോന്നി കാണും. ഇച്ചാക്ക ഡ്രൈവ് ചെയ്യാൻ ഞാൻ സമ്മതിക്കില്ല.എനിക്ക് ഇഷ്ടം ഡ്രൈവർ ഓടിക്കുന്നതാണ്.

കഠിനഅധ്വാനത്തിലൂടെ നാടനായ താരമാണ് ഇച്ചക്ക.ഫോൺ വിളിച്ച് പരസ്പരം സിനിമകളെ കുറിച് സംസാരിക്കും. ഞാൻ സൗഹൃദങ്ങളിലൂടെ നടനായതാണ്. മമ്മൂട്ടി എന്ന നടന്റെ ജീവിതം അത്ഭുതമാണ്.സിനിമകളെ കണ്ടും പഠിച്ചും ജീവിക്കുന്ന ഒരാൾ.40 വർഷം മുൻപുള്ള അതെ രീതിയിലാണ് ഇപ്പോഴും ഇച്ചാക്ക. എന്നെ ചേർത്ത് നിർത്തിയ ഒരാളല്ല, അകലെ നിന്ന് ചേട്ടന്റെ വാത്സല്യം നൽകിയ ഒരാൾ. നിറഞ്ഞു തുളുമ്പി പോകാതെ 50 വർഷം സിനിമയിൽ നിൽക്കുക ചെറിയ കാര്യമല്ല. നാളെ ഞാൻ എന്താകും എന്നറിയില്ല എന്റെ നിയോഗം എന്താണെന്ന് അറിയില്ല പക്ഷെ ഇച്ചാക്കയുടെ നിയോഗം ഒന്ന് മാത്രമാണ് നടൻ നടൻ നടൻ.

VIDEO

Scroll to Top