ഇഷ്ടനമ്പർ 2255 വിട്ടൊരു കളിയില്ല ; പുതിയ കാരവാൻ സ്വന്തമാക്കി മോഹന്‍ലാല്‍ !!

സിനിമാതാരങ്ങളും അവരുടെ വിശേഷങ്ങളും അറിയാൻ ആരാധകർ ഏറെയാണ്. സിനിമാതാരങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളെ കുറിച്ചറിയാം പ്രേക്ഷകർ ആകാംക്ഷയിലാണ്. പുതു പുത്തൻ വാഹനങ്ങൾ താരങ്ങൾ സ്വന്തമാക്കുന്നത് സോഷ്യൽ മീഡിയയിൽ വൈറലാണ്.മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാൽ സ്വന്തമാക്കിയ പുതിയ വാഹനത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്കുള്ള യാത്രക്കായി പുതുപുത്തന്‍ ക്യാരവനാണ് മോഹന്‍ലാലിന്റെ വാഹനശേഖരത്തിലേക്ക് എത്തിയിരിക്കുന്നത്.

ടൊയോട്ട വെല്‍ഫയര്‍, മെഴ്‌സിഡീസ് ബെന്‍സ് ഉള്‍പ്പെടെയുള്ള ഏറ്റവും മികച്ച വാഹനങ്ങളാണ്‌ മോഹന്‍ലാലിന്റെ ഗ്യാരേജിലുള്ളത്. തിവ് തെറ്റിക്കാതെ 2255 എന്ന സൂപ്പർഹിറ്റ് നമ്പറും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.എറണാകുളം ആര്‍.ടി.ഒയ്ക്കു കീഴില്‍ സ്വകാര്യ വാഹനമായി രജിസ്റ്റര്‍ ചെയ്താണ് ഈ വാഹനം അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.ബ്രൗണ്‍ നിറത്തിലുള്ള വാഹനമാണിത്. ഇന്ത്യയിലെ മുന്‍നിര വാണിജ്യ വാഹന നിര്‍മാതാക്കളായ ഭാരത് ബെന്‍സിന്റെ 1017 ബസ് ഷാസിയിലാണ് കാരവാന്‍ ഒരുക്കിയിരിക്കുന്നത്.

കേരളത്തിലെ സെപ്ഷ്യല്‍ പര്‍പ്പസ് വാഹനങ്ങള്‍ ഒരുക്കുന്ന ഓജസ് ഓട്ടോമൊബൈല്‍സാണ് ഭാരത് ബെന്‍സിന്റെ 1017 ബസിനെ ആഡംബര കാരവാനായി രൂപപ്പെടുത്തിയിരിക്കുന്നത്.കിടപ്പുമുറിയും വാഷ്റൂമും ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും കാരവാനിലുണ്ട്. 3907 സിസി, നാലു സിലിണ്ടര്‍ 4ഡി34ഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട് ഈ വാഹനത്തിന്.ആറ് സ്പീഡ് മാനുവലാണ് ഇതിലെ ട്രാന്‍സ്മിഷന്‍.

Scroll to Top