‘ഒടിയൻ’ എന്ന പുതിയ സിനിമയിലെ കഥാപാത്രമായ മാണിക്യന്റെ യൗവനകാലത്തിനു വേണ്ടി 18 കിലോ തൂക്കം കുറച്ചു പുതിയ രൂപത്തിൽ മോഹൻലാൽ അവതരിച്ചു. ഫ്രാൻസിൽനിന്നുള്ള ഡോക്ടർമാരും ഫിസിയോതെറപ്പിസ്റ്റുകളും അടങ്ങിയ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. ഒരു സിനിമയ്ക്കുവേണ്ടി നായകൻ നടത്തുന്ന ഏറ്റവും കഠിനപരിശീലനങ്ങളിൽ ഒന്നാണ് ഇത്.

ഫ്രാൻ‌സിൽ നിന്നുള്ള പ്രത്യേക സംഘത്തിന് കീഴിൽ ഏകദേശം അൻപതു ദിവസത്തോളം നീണ്ട കഠിന പരിശീലനങ്ങൾക്ക് ശേഷമാണ് മോഹൻലാൽ ശരീര ഭാരം കുറച്ചത്. താൻ ചെയുന്ന കലയോടുള്ള അർപ്പണ ബോധം ആ മനുഷ്യനിൽ ആവോളം ഉള്ളത് കൊണ്ടാണ് ഈ അൻപത്തി ഏഴാം വയസിലും ഇത്തരം കാര്യങ്ങൾ അദ്ദേഹത്തിൽ നിന്നു പ്രതീക്ഷിക്കുന്നത്.

ഒടിയന്റെ ഫസ്റ്റ്‌ലുക്ക് ടീസര്‍ കാത്തിരുന്ന പ്രേക്ഷകര്‍ക്ക് നിരാശ. ഇന്ന് മനോരമ പത്രത്തില്‍ 18 കിലോ ശരീരഭാരം കുറച്ച മോഹന്‍ലാലിന്റെ ചിത്രം പ്രസിദ്ധീകരിച്ചത് മുതല്‍ ഒടിയന്‍ ടീസറിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് തുടങ്ങിയിരുന്നു. എന്നാല്‍ ഫസ്റ്റ്ലുക്കിനായി ഇന്നത്തെ പകലും രാത്രിയും കൂടി കാത്തിരിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ മോഹന്‍ലാലിന്‍റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നത്.

Odiyan teaser :

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management