ഇന്ത്യയിലെത്തും മുമ്പേ സാംസങ് ഗ്യാലക്സി ഫോൾഡ് 3 സ്വന്തമാക്കി മോഹൻലാൽ !!!

സിനിമ താരങ്ങളുടെ വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അവർ ഉപയോഗിക്കുന്ന ഉപകാരങ്ങളും അതിന്റെ സവിശേഷതകളും പ്രേക്ഷകർ അറിയാൻ ആകാംഷയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മോഹൻലാലിൻറെ പുതിയ ഫോണാണ്. ഇന്ത്യയിലെത്തും മുൻപേ സാംസങ്ങിന്റെ പുതിയ ഹാന്‍ഡ്സെറ്റ് ഗ്യാലക്സി ഫോൾഡ് 3 സ്വന്തമാക്കിയിരിക്കുകയാണ് ലാലേട്ടൻ. സ്‌നാപ്ഡ്രാഗണ്‍ 888 പ്രോസസര്‍, 12 ജിബി റാം, 512 ജിബി വരെ സ്റ്റോറേജ്, 4400 എംഎഎച്ച് ഡ്യൂവല്‍ ബാറ്ററി തുടങ്ങിയവയാണ് ഫോൾഡ് 3യുടെ മുഖ്യ ഫീച്ചറുകള്‍. ഈ മാസം പത്തിനാണ് ഇന്ത്യയിൽ ഫോള്‍ഡ് 3 യുടെ ഔദ്യോഗിക അവതരണം. ഇന്ത്യയിൽ നേരത്തെ തന്നെ പ്രീബുക്കിങ് തുടങ്ങിയിട്ടുണ്ട്. ഫാന്റം ബ്ലാക്ക്, ഫാന്റം ഗ്രീൻ, ഫാന്റം സിൽവർ എന്നിങ്ങനെ മൂന്നു വേരിയന്റുകളിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഫാന്റം സില്‍വറാണ് മോഹൻലാൽ സ്വന്തമാക്കിയത്.

ഫോള്‍ഡ് 3 സീരീസിന്റെ വില തുടങ്ങുന്നത് 1800 ഡോളറിലാണെങ്കില്‍ (ഏകദേശം 1.3 ലക്ഷം രൂപ) ഫ്‌ളിപ് സീരീസിന്റെ തുടക്ക വേരിയന്റ് 1000 ഡോളറിനാണ് വില്‍ക്കുന്നത്. ഫോണിന് മടങ്ങിയിരിക്കുമ്പോള്‍ 6.2-ഇഞ്ച് ഡിസ്‌പ്ലെയും തുറക്കുമ്പോള്‍ 7.6-ഇഞ്ച് വലുപ്പത്തിലുള്ള ഡൈനാമിക് അമോലെഡ് ഇന്‍ഫിനിറ്റി ഫ്‌ളെക്‌സ് ഡിസ്‌പ്ലെയുമാണ്. പിന്നില്‍ ട്രിപ്പിള്‍ ക്യാമറാ സിസ്റ്റമാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് 12 എംപി സെന്‍സറുകള്‍. എച്ഡിആര്‍ 10 പ്ലസ് വിഡിയോ റെക്കോഡിങ് ആണ് പ്രധാന ഫീച്ചറുകളിലൊന്ന്.

Scroll to Top