മരക്കാറിനു വേണ്ടി മോഹന്‍ലാലിന്‍റെ വാള്‍പ്പയറ്റ് പരിശീലനം ; വൈറൽ വീഡിയോ

ആരാധകര്‍ ഒരുപാട് കാലം കാത്തിരുന്ന ചിത്രമാണ് മരക്കാര്‍.മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണ് 100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മരയ്ക്കാര്‍. മോഹന്‍ലാല്‍ നായകനായ പ്രിയദര്‍ശന്‍ ചിത്രം ഇതിനോടകം ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നേടിയിരുന്നു.രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

ഡിസംബർ 2നാണ് മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്.അതേസമയം പത്ത് ദിവസങ്ങള്‍ പിന്നിടുമ്പോഴും ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ആദ്യദിനങ്ങളില്‍ ലഭിച്ച നെ ഗറ്റീവ് പബ്ലിസിറ്റിയെ മറികടന്ന് കുടുംബപ്രേക്ഷകര്‍ ചിത്രത്തെ ഏറ്റെടുക്കുകയായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിനു വേണ്ടി മോഹന്‍ലാല്‍ നടത്തിയ വാള്‍പയറ്റ് പരിശീലനത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സംഘട്ടന രംഗങ്ങളുടെ ദൃശ്യവല്‍ക്കരണം ഉള്‍പ്പെടുന്ന ‘മരക്കാറി’ന്റെ ഒരു മേക്കിംഗ് വീഡിയോ ചിത്രത്തിന്റെ അണിയറക്കാര്‍ ഏതാനും ദിവസം മുന്‍പ് പുറത്തുവിട്ടിരുന്നു.പരിശീലകരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് അനായാസം വാള്‍ ചുഴറ്റുന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം. ത്യാഗരാജനും തായ്‍ലന്‍ഡില്‍ നിന്നുള്ള കസു നെഡയും ചേര്‍ന്നായിരുന്നു മരക്കാറിന്‍റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയത്.അനായാസ വഴക്കത്തോടെ വാൾപയറ്റ് നടത്തുന്ന താരത്തിന്റെ വീഡിയോ ആരാധകർക്കിടയിൽ തരം​ഗമായി മാറിക്കഴിഞ്ഞു.

Scroll to Top