മോഹൻലാലിനൊപ്പം പിറന്നാൾ ആഘോഷിച്ച് ഉണ്ണി മുകുന്ദൻ !!! വിഡിയോ

മലയാള സിനിമയില്‍ സ്വന്തം ഇടംകണ്ടെത്തിയ യുവനടനാണ് ഉണ്ണി മുകുന്ദന്‍. ശ്രദ്ധേയമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ താരത്തിന്‍റെ വര്‍ക്കൗട്ട് വീഡിയോകളും വൈറലാകാറുണ്ട്. വിക്രമാദിത്യനില്‍ ദുല്‍ഖര്‍ വിളിച്ച മസിലളിയൻ എന്ന പ്രയോഗത്തില്‍ തന്നെയാണ് താരം അറിയപ്പെടുന്നതും. കഴിഞ്ഞ ദിവസമായിരുന്നു ഉണ്ണിയുടെ പിറന്നാൾ .

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ’12th മാനി’ന്റെ സെറ്റിലായിരുന്നു ഉണ്ണിയുടെ ബെർത്ത്ഡേ ആഘോഷം. മോഹൻലാലിനൊപ്പം കേക്ക് മു റിച്ചായിരുന്നു ആഘോഷം. ഇതിന്റെ വീഡിയോകളാണ് സോഷ്യൽ’മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ദൃശ്യം 2’നു ശേഷം മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന സിനിമയാണ് ’12th മാൻ’.

ഷൈൻ ടോം ചാക്കോ, അതിഥി രവി, ലിയോണ ലിഷോയ്, അനുശ്രീ, വീണ നന്ദകുമാർ, പതിനെട്ടാംപടി ഫെയിം ചന്തു നാഥ്, ശിവദ, പ്രിയങ്ക നായർ സൈജു കുറുപ്പ്, ശാന്തി പ്രിയ എന്നിവർ ചിത്രത്തിലുണ്ട്. നിരവധി താരങ്ങൾ ഉണ്ണിക്ക് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.

Scroll to Top