‘സൂപ്പർ സ്റ്റാർ വിത്ത സൂപ്പർ സിഗർ’ ; മോഹൻലാലിന്റെ ദുബായിലെ വീട്ടിൽ എംജി ശ്രീകുമാറും ഭാര്യയും !!!

മോഹൻലാലിന്റെ ദുബായിയിലെ വീട്ടിലെത്തിയ സന്തോഷം പങ്കുവെച്ച് ഗായകൻ എം ജി ശ്രീകുമാർ. എം ജി ശ്രീകുമാറിനൊപ്പം ഭാര്യ ലേഖ എംജി ശ്രീകുമാറും ഉണ്ടായിരുന്നു. മോഹൻലാലും ഭാര്യ സുചിത്രയെയും ഇരുവരും കണ്ടു. ‘മോഹൻലാലിന്റെ ദുബായിലെ വീട്’ എന്ന അടിക്കുറിപ്പോടു കൂടിയാണ് മോഹൻലാലിന് ഒപ്പവും ഭാര്യം സുചിത്രയ്ക്ക് ഒപ്പവുമുള്ള ചിത്രങ്ങൾ ലേഖ എം ജി ശ്രീകുമാർ പങ്കുവെച്ചത്. ഗോൾഡൻ വിസ സ്വീകരിക്കാൻ ദുബായിൽ എത്തിയത് ആയിരുന്നു എം ജി ശ്രീകുമാറും ലേഖയും. മോഹൻലാലും എം ജി ശ്രീകുമാറും അടുത്ത സുഹൃത്തുക്കളാണ്.

ശ്രിക്കുട്ടനുമായുള്ള സൗഹൃദത്തെക്കുറിച്ച് മോഹൻലാലും നിരവധി തവണ പറഞ്ഞിട്ടുണ്ട്. ലേഖയെയും എം ജി ശ്രീകുമാറിനെയും മോഹൻലാൽ ചേർത്തു നിർത്തിയുള്ള ഒരു ഫോട്ടോയും മോഹൻലാലിനും ഭാര്യ സുചിത്രയ്ക്കും ഒപ്പം ലേഖയും ശ്രീകുമാറും ഒരുമിച്ചിരിക്കുന്ന ചിത്രവുമായിരുന്നു ലേഖ ഫേസ്ബുക്കിൽ പങ്കുവെച്ചത്. മോഹൻലാലിൻറെ മിക്ക പാട്ടുകളും എം ജി ശ്രീകുമാറാണ് പാടിയിരിക്കുന്നത്. ‘സൂപ്പർ സ്റ്റാർ വിത്ത സൂപ്പർ സിഗർ’ എന്നായിരുന്നു ചിത്രത്തിന് ലഭിച്ച കമന്റുകളിൽ ഒന്ന്.

വളരെ അപ്രതീക്ഷിതമായി മാത്രം ലേഖ പരിപാടികളിലും സംസാരിക്കാറുമ്മുള്ളു, എന്നാൽ ലേഖ എം ജി ശ്രീകുമാർ എന്ന യൂട്യൂബ് ചാനലിലൂടെ കൂടുതൽ ആളുകൾ അറിയാൻ തുടങ്ങി. തങ്ങളുടെ വിശേഷങ്ങളും എല്ലാം വീഡിയോയിലൂടെ പങ്കുവെച്ചു. ബ്യൂട്ടി ടിപ്സും, ഡയറ് ചാർട്ടും, വിശേഷങ്ങളും ഒക്കെയാണ് വീഡിയോയിലൂടെ പങ്കുവെക്കുന്നത്. തനിക്കൊരു മോളുണ്ടെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും മകൾ കല്യാണം കഴിഞ്ഞ് അമേരിക്കയിലാണെന്നും ലേഖ ശ്രീകുമാർ അതിൽ വ്യക്തമാക്കിയിരുന്നു. തങ്ങളും അവരും ഹാപ്പിയാണെന്നും ലേഖ ശ്രീകുമാർ പറഞ്ഞു. ശ്രീക്കുട്ടന്റെ പാട്ട് കേട്ട് എടുത്ത തീരുമാനം അല്ല തന്റേതെന്നും പരസ്പരം പൂർണമായി മനസിലാക്കിയ ശേഷമെടുത്ത തീരുമാനമായിരുന്നു വിവാഹമെന്നും ലേഖ പറഞ്ഞു.

Scroll to Top