സാധാരണക്കാരോട് മോൻസൻ നീതി പാലിച്ചു, പൂവിട്ട് പൂജിക്കണം : ശ്രീനിവാസൻ.

സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ത ട്ടി പ്പ് കേ സിൽ പിടി യിലായ മോൻസനെ കുറിച്ചുള്ള ചർച്ചകളാണ്. ഇപ്പോഴിതാ വൈറൽ ആകുന്നത് ശ്രീനിവാസൻ ഇദ്ദേഹത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ്. വനിതാ ഓൺലൈനിനോടാണ് ഇദ്ദേഹം തനിക്ക് പറയാൻ ഉള്ളത് വ്യക്തമാകിയത്. താരത്തിന്റെ വാക്കുകളിലേക്ക്,‘ഒരു സുഹൃത്ത് വഴിയാണ് ഞാൻ മോൻസനെ പരിചയപ്പെടുന്നത്. അദ്ദേഹം ഒരു ഡോക്ടർ ആണെന്നാണ് പറഞ്ഞത്. ഇപ്പോഴും ഡോക്ടർ ആണോ എന്ന് എനിക്കറിഞ്ഞു കൂടാ. ഞാനൊരു പാവം രോ ഗി ആണല്ലോ? രോഗമായി ഇരിക്കുന്നവർക്ക് എങ്ങനെയെങ്കിലും രോ ഗം മാറണമെന്നാവും ചിന്ത. അതുകൊണ്ടാണ് ആ ഡോക്ടറെ കാണാൻ ഞാൻ തീരുമാനിച്ചത്. അവിടെ ചെന്നപ്പോഴാണ് അദ്ദേഹത്തിന്റെ പുരാവസ്തു ശേഖരം കണ്ടത്. രോ ഗിയായി ഒരു ഡോക്ടറുടെ മുമ്പിൽ ചെല്ലുമ്പോൾ പുരാവസ്തു ശേഖരത്തിന് ഒന്നും വലിയ പ്രാധാന്യം ഇല്ലല്ലോ? അതുകൊണ്ട് അദ്ദേഹത്തിന്റെ പുരാവസ്തു ശേഖരം നടന്നു കാണ്ടതല്ലാതെ ഞാൻ അതിനെക്കുറിച്ച് ഒന്നും സംസാരിക്കാൻ പോയില്ല. എന്റെ രോ ഗത്തെക്കുറിച്ച് ആയിരുന്നു ഞങ്ങൾ കൂടുതൽ സമയവും സംസാരിച്ചത്.

അദ്ദേഹം ഒരു കോസ്മറ്റോളജിസ്റ്റ് ആണെന്നാണു പറഞ്ഞത്. എന്റെ രോ ഗം അതല്ലല്ലോ?അതുകൊണ്ട് അദ്ദേഹം എന്നെ ഹരിപ്പാടുള്ള ഒരു ആയുർവേദ ഡോക്ടറുടെ അടുത്ത് എത്തിച്ചു. അവിടെ ഒരു 15 ദിവസത്തെ ചികിത്സ നടത്തണം എന്ന് പറഞ്ഞു. അതുപ്രകാരം ഞാൻ അവിടെ ആശുപത്രിയിൽ അഡ്മിറ്റ് ആയി. ചികിത്സ തുടങ്ങി. ചികിത്സ കൊണ്ട് നല്ല ഗുണം ഉണ്ടായി. അവിടെ ചികിത്സയുടെ അവസാന ദിവസം ഞാൻ ബില്ല് അടയ്ക്കാൻ ചെന്നപ്പോഴാണ് അറിഞ്ഞത് മോൻസൻ ബില്ല് കൊടുത്തിരിക്കുന്നു.കുറച്ചു പൈസ ലാഭിച്ചു എന്ന് സന്തോഷം മനസ്സിലുണ്ടായെങ്കിലും, എനിക്ക് അതത്ര നല്ല കാര്യമായി തോന്നിയില്ല. ഈ സംഭവത്തിനുശേഷം പിന്നെ ഞാൻ മോൻസനെ കണ്ടിട്ടില്ല. ഞാനുമായി ബന്ധപ്പെടാൻ അദ്ദേഹം ശ്രമിച്ചിട്ടും ഇല്ല.പിന്നീട് അറിയാൻ കഴിഞ്ഞത് സിനിമയിലുള്ള എന്റെ ഒരു സുഹൃത്തിന് അദ്ദേഹം അഞ്ചു കോടി രൂപ വാഗ്ദാനം ചെയ്തു എന്നാണ്. സിനിമ നിർമിക്കുന്നതിനായിരുന്നു അത്.

അഞ്ചു കോടി രൂപ വെറുതെ കൊടുക്കുന്നതിന് മുന്നോടിയായി ഒരു കോടി രൂപ അദ്ദേഹം ആവശ്യപ്പെട്ടു പോലും. എന്റെ സുഹൃത്ത് മോൻസനെ ഒരു കോടി രൂപ കൊടുത്തോ എന്ന് എനിക്കറിഞ്ഞുകൂടാ. ചിലപ്പോൾ അഞ്ചു കോടി കിട്ടുമെന്ന അത്യാഗ്രഹത്തിനു പുറത്ത് അദ്ദേഹം ഒരുകോടി രൂപ കൊടുത്തിട്ടുണ്ടായിരിക്കണം.മോൻസനെതിരെ പരാതി കൊടുത്തിട്ടുള്ളവരിൽ രണ്ടുപേരെ എനിക്ക് നന്നായിട്ടറിയാം. ഒരു അതിൽ ഒരാൾ തന്റെ അമ്മാവനെ പറ്റി ച്ചാണ് കോടിക്കണക്കിന് രൂപ ഉണ്ടാക്കിയത്. മോൻസന് കോടികൾ കൊടുത്താൽ അതിന്റെ നാലിരട്ടി തിരിച്ചു കിട്ടുമെന്ന അത്യാഗ്രഹം തന്നെയായിരിക്കണം അദ്ദേഹത്തിനെ ഈ കെ ണിയിൽ കു രുക്കിയത്. എന്തായാലും പൈസയോട് അത്യാർത്തിയുള്ള ചില തട്ടി പ്പുകാരെ അതിനേക്കാൾ സമർത്ഥനായ മോൻസൻ പറ്റി ച്ചു എന്നാണ് എനിക്ക് തോന്നുന്നത്. ഇങ്ങനെ പറ്റി ക്കപ്പെട്ടവരിൽ പരാതി കൊടുത്തവർ മാത്രമല്ല സമൂഹത്തിന്റെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരും പോലീസ് ഉദ്യോഗസ്ഥരും ബിസിനസുകാരും ഒക്കെ ഉണ്ട് എന്നാണ് പറഞ്ഞുകേൾക്കുന്നത്.മോൻസൻ പറ്റി ച്ചവരിൽ സാധാരണക്കാർ ഇല്ല എന്നതാണ് ഏറെ ആശ്വാസം. ഒരുപക്ഷേ, സമൂഹത്തിലെ വൻസ്രാ വുകളെ മാത്രം ലക്ഷ്യമിട്ടതുകൊണ്ടായിരിക്കും പാവപ്പെട്ടവർ രക്ഷപ്പെട്ടത്.

അങ്ങനെ സാധാരണക്കാരോട് ‘നീതി കാണിക്കാനുള്ള’ ഒരു ‘സാമാന്യബോധം’ മോൻസൻ കാണിച്ചു.അഞ്ചു കോടി രൂപ സൗജന്യമായി തരാം പകരം ഒരു കോടിരൂപ ഉടനെ കിട്ടണം എന്ന് പറയുമ്പോൾ അത് കൊടുക്കാൻ കഴിവുള്ളവൻ ആ ഒരു കോടിരൂപ കൊടുക്കുന്നത് അത്യാ ഗ്രഹം കൊണ്ടാണ് – സൗജന്യമായി കിട്ടുന്ന അഞ്ചു കോടി രൂപ പോകട്ടെ സ്വന്തം കയ്യിൽ നിന്ന് കൊടുക്കുന്ന ഒരു കോടി രൂപ തിരിച്ചു കിട്ടുമോ എന്ന് ചിന്തിക്കാനുള്ള സാമാന്യ വിവേകം പോലും ഈ പൈസ കൊടുക്കുന്ന മാന്യന് ഇല്ല.നമ്മുടെ നാട്ടിൽ ഇപ്പോൾ പുതിയൊരു സംസ്കാരം ഉണ്ട്. അഞ്ചാറ് സെക്യൂരിറ്റി സുരക്ഷാ ഉദ്യോഗസ്ഥന്മാരും ഒരു കുടയുമായി ഇറങ്ങുന്ന മുതലാളിയുടെ രൂപം. ബാലൻ കെ. നായർ വി ല്ലനായി അഭിനയിച്ചിരുന്ന ചില സിനിമകളിൽ ഇങ്ങനെ ഒരു ദൃശ്യമുണ്ട്. ആ ദൃശ്യങ്ങളുടെ ആവർത്തനമാണ് ഇപ്പോൾ പല സ്ഥലങ്ങളിലും കാണുന്നത്. ചില മുതലാളിമാർ വരുന്നതു കാണുമ്പോൾ നമ്മൾ തന്നെ ലജ്ജിച്ച് തലതാഴ്ത്തി പോകും. അങ്ങനെ വന്നു കൊണ്ടിരുന്ന ഒരു മുതലാളി ആയിരുന്നു മോൻസൻ ഇനിയെങ്കിലും മോൻസൻ വന്നതുപോലെ സുരക്ഷാഭ ടന്മാരും കളിത്തോ ക്കുമായി ഈ മുതലാളിമാർ വരില്ലെന്നു പ്രതീക്ഷിക്കാം.എന്തായാലും മോശയുടെ പെട്ടകവും അറബി വിളക്കും ഭീമന്റെ ഗദയും ശ്രീകൃഷ്ണന്റെ ഓടക്കുഴലും കാണിച്ച് ത ട്ടിപ്പ് നടത്തി എന്ന് പറയുന്ന മോൻസനെ മലയാളികൾ ഇനിയെങ്കിലും പൂവിട്ട് പൂജിക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം.

Scroll to Top