എന്റെ പ്രണയത്തിന്റെ ഏറ്റവും സന്തോഷകരമായ പുഞ്ചിരി,മാതൃദിനത്തിൽ ഭാര്യയുടേയും മകന്റെയും ഫോട്ടോ പങ്ക് വെച്ച് ചാക്കോച്ചൻ

മലയാള സിനിമനടനും ചോക്ലേറ്റ് നായകനുമായ കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആൺകുഞ്ഞ് പിറന്നത് നമ്മൾ എല്ലാവരും സോഷ്യൽ മീഡിയകളിലൂടെ അറിഞ്ഞതാണ്.കല്യാണം കഴിഞ്ഞിട്ട് പതിനാല് വർഷങ്ങൾ കഴിഞ്ഞിരുന്ന ഇവർക്ക് കുട്ടികൾ ഇല്ലായിരുന്നു.നീണ്ട കാത്തിരിപ്പിനൊടുവിൽ ഇരുവരുടെ ജീവിതത്തിലേക്ക് ജൂനിയർ ചാക്കോച്ചൻ കടന്ന വരുകയായി.ഏറെ ആഹ്ലാദത്തോടെയാണ് സിനിമ ലോകവും പ്രേക്ഷകരും ഈ വിവരം ഏറ്റെടുത്തത്.

പ്രിയ അമ്മയാകാൻ പോകുന്ന വിവരം നേരത്തെകൂട്ടി ചാക്കോച്ചൻ അറിയിച്ചിരുന്നില്ല.എന്നാൽ കഴിഞ്ഞ വെഡ്‌ഡിങ് ആനിവേഴ്സറിയ്ക്ക് ഒരു സ്പെഷ്യൽ കൂടി ഉണ്ടെന്ന് താരം സോഷ്യൽ മീഡിയകളിലൂടെ പങ്ക് വെച്ചിരുന്നു.അന്ന് ഒരുപാട് പേർ കമെന്റിലൂടെ പങ്ക് വെച്ചിരുന്നു ഇത്.ഈ സന്തോഷ വിവരം ചാക്കോച്ചൻ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്ക് വെച്ചത്.കുഞ്ഞിന്റെ കാൽപാദത്തിന്റെ ഫോട്ടോയിലൂടെയാണ് പോസ്റ്റ് ഇട്ടത്.സിനിമലോകത്ത് നിന്നും ആരാധകരുമെല്ലാം ചാക്കോച്ചന് അഭിനന്ദനങ്ങളുമായി എത്തിയിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മാതൃദിനത്തിൽ പ്രിയയുടെയും മകൻ ഇസ്ഹാഖ് കുഞ്ചാക്കോയുടെയും ഫോട്ടോയാണ്.എന്റെ പ്രണയത്തിന്റെ ഏറ്റവും സന്തോഷകരമായ പുഞ്ചിരി എന്ന തലക്കെട്ടോടെയാണ് കുഞ്ചോക്കോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.വളരെ സന്തോഷത്തെടെയാണ് ആരാധകർ ഇത് സ്വീകരിച്ചിരിക്കുന്നത്.ഇതിനോടകം തന്നെ ഒരുപാട് ലൈക്കും ഷെയറും ഒക്കെ ലഭിച്ചിരുന്നു.കുഞ്ചാക്കോയുടെ പോസ്റ്റ് ഇങ്ങനെ ;

FACEBOOK POST

Type

Scroll to Top