ഇനി ഞങ്ങൾ ഒന്നല്ല, പ്രഗ്നൻസി കിറ്റ് ഉയർത്തി പിടിച്ച് മൃദുലയും യുവയും.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മിനിസ്‌ക്രീൻ താരം മൃദുലയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. പോസ്റ്റിലൂടെ താരം ഒരു വിശേഷവാർത്ത പങ്കുവെക്കുകയാണ്. യുവയും മൃദുലയും അച്ഛനും അമ്മയും ആകാൻ പോകുകയാണ്.പോസ്റ്റിൽ താരം കുറിച്ചത് ഇങ്ങനെ, ഹായ് ഫ്രണ്ട്സ്, ഞങ്ങൾ ഈ വാർത്ത പങ്കുവെക്കുന്നതിൽ സന്തോഷത്തിലും ആകാംഷയിളുമാണ്.ജൂനിയർ സൂപ്പർ ഹീറോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഡോകട്ർ റസ്റ്റ്‌ പറഞ്ഞത് കൊണ്ട് തുമ്പപ്പൂ എന്ന സീരിയലിൽ നിന്നും മാറിയിരിക്കുകയാണ്.

നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും ഞങ്ങൾക്കൊപ്പം ഉണ്ടാകണം. പ്രഗ്നൻസി കിറ്റ് ഉയർത്തി പിടിച്ച് മൃദുലയും യുവയും നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് കുറിപ്പ് പങ്കുവെച്ചത്. നിരവധി പേരാണ് ആശംസകളുമായി എത്തിയത്.യുവ കൃഷ്ണയും മൃദുല വിജയും തമ്മിലുളള വിവാഹത്തിനായി മിനി സ്ക്രീൻ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയായിരുന്നു . മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ യുവയും പൂക്കാലം വരവായി എന്ന പരമ്പരയിലൂടെ മൃദുലയും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിട്ട് വർഷങ്ങളായി.മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവ കൃഷ്ണ പ്രേക്ഷക പ്രീതി നേടുന്നത്.

2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. നര്‍ത്തകിയായും തിളങ്ങി.ഇരുവരുടെയും ഇതൊരു പ്രണയവിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നുമായിരുന്നു ഇരുവരും വ്യക്തമാക്കിയത്.വിവാഹത്തിന്റെ ഫോട്ടോസുമെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

Scroll to Top