എന്താണോ വേണ്ടത് അതിന് വേണ്ടി പ്രയത്നിക്കുക, വർക്ക്‌ഔട്ടിലൂടെ ശരീരം മെലിഞ്ഞതിന്റെ വീഡിയോ പങ്കുവെച്ച് മൃദുല.

മലയാള ചലച്ചിത്ര നടിയും മോഡലും അവതാരികയുമാണ് മൃദുല മുരളി. ടെലിവിഷന്‍ ചാനലില്‍ ഫോണ്‍ ഇന്‍ പ്രോഗ്രാമിലൂടെയാണ് മൃദുല പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. 2003 ല്‍ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് കടന്നു വരുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. 10.30 എഎം ലോക്കല്‍ കോള്‍ എന്ന ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചു. 2013 ല്‍ നാഗരാജചോളന്‍ എംഎഎംഎല്‍എ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലും തുടക്കം കുറിച്ചു. ചിത്രത്തിലെ ഷെണ്‍പകവല്ലി എന്ന കഥാപാത്രം വളരെ ശ്രദ്ധ നേടി.

സഹോദരന്‍ മിഥുന്‍ മുരളി.തമിഴ് സിനിമകളില്‍ സഹോദരന്‍ അഭിനയിക്കുന്നുണ്ട്. “ഡയൽ ആൻഡ് സീ” എന്ന പ്രോഗ്രാമിനു മികച്ച ബാല അവതാരകയ്ക്കുള്ള സംസ്ഥാനപുരസ്കാരം നേടിയിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തത്. ഇപ്പോഴിതാ വൈറൽ ആകുന്നത് ഒരു മേക്കോവർ വീഡിയോ ആണ്. കൃത്യമായ വർക് ഔട്ടിലൂടെ ശരീരം മെലിഞ്ഞതിന്റെ ആ ത്മവിശ്വാസം പങ്കുവെയ്ക്കുകയാണ് താരം. ക്ഷമയോടെ കൃത്യമായി വ്യയാമം ചെയ്താൽ പ്രതീക്ഷിക്കുന്ന ഫലം ലഭിക്കുമെന്ന് പറയുന്നു താരം. വണ്ണമുള്ള സമയത്ത് ധരിച്ചിരിക്കുന്ന വസ്ത്രം മെലിഞ്ഞതിനു ശേഷം ഭംഗിയായി ധരിക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.

വീഡിയോയ്ക്ക് മൃദുല ക്യാപ്ഷൻ നൽകിയിരിക്കുന്നത് ഇങ്ങനെ,‘നിങ്ങൾക്ക് എന്താണോ വേണ്ടത് അതിനു വേണ്ടി പ്രവർത്തിക്കുക. എനിക്ക് നല്ലതായി തോന്നിയതിനെ ചെറുതായി ഒന്ന് അഭിനന്ദിക്കുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് ധരിച്ചിരുന്ന അതേ വസ്ത്രം വീണ്ടും. ക്ഷമയോടെ ഇരിക്കുക. സ്ഥിരതയുള്ള ശ്രമത്തിലൂടെ പുരോഗതി സാധ്യമാണ്. ശിൽപ ബാല. ആർ നീന, റോസിൻ ജോളി എന്നു തുടങ്ങി നിരവധി താരങ്ങളാണ് മൃദുലയെ അഭിനന്ദിച്ച് കമന്റ് ബോക്സിൽ എത്തിയത്.

VIDEO

Scroll to Top