മുനീറിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ :

അപ്പു എനിക്ക് ഒരു അര്ടിസ്റ്റ് ആയിരുന്നില്ല………

സിനിമ ജീവിതം തുടങ്ങിയിട്ട് ഇന്നേHക്ക് അഞ്ചു വർഷത്തോളം ആയി എന്റെ ഡിപ്പാർട്മെന്റ് മേക്കപ്പ് ആയതിനാൽ ഒരുപാട് അര്ടിസ്റ്റ്കളോട് അടുത്ത ഇടപെടാനും, നല്ല സൗഹൃദം നിലനിർതാനും സാധിച്ചിട്ടുണ്ട്, ഇന്നിവിടെ ഞാൻ ഇങ്ങനെ ഒരു കുറിപ്പ് കുറിക്കാൻ കാരണം ഞങ്ങൾ അപ്പു എന്ന് വിളിക്കുന്ന് ഞമ്മുടെ പ്രണവ് മോഹൻലാൽ മാത്രമാണ്. ആദിയുടെ തൊട്ടു മുൻപ് കളി എന്ന സിനിമയുടെ സെറ്റിൽ ആയിരുന്നു ഞങ്ങൾ ഗുരുക്കൻമാർ ആയിട്ട് രണ്ട് പേര് ആണ് എനിക്ക് സിനിമ ലോകത്ത് ഉള്ളത് ഒന്നു സിനിമയിലേക്ക് കൈപിടിച്ച് കൊണ്ട് വന്ന
Ronex xaviar
(ഇപ്പഴും കു‌ടെ ഉണ്ട് ഗുരു ആയിട്ടും നല്ല സുഹൃത്ത ആയിട്ടും ) രണ്ട്
Raheem kodungalloor അപ്പൊ റഹിം ഇക്കയുടെ കൂടെ ആയിരുന്നു, ആ സമയത്തു ആണ് ഇക്ക ആ വാർത്ത പറയുന്നദ് അടുത്ത പ്രൊജക്റ്റ്‌ jeethu joseph സാർ ന്റെ ആണെന്നും പ്രണവ് മോഹൻലാൽ എൻട്രി ആണെന്നും, കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി അതിലുപരി വല്ലാത്ത ഒരു ആകാംഷ ആയിരുന്നു കാരണം കേട്ടു കേൾവി കൊണ്ട് തന്നെ ഞാൻ അപ്പുവിനെ പരിചയപ്പെടാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു. അങ്ങനെ ആദിയിലേക്ക് ജോയിൻ ചെയ്തു, എന്തെന്ന് ഇല്ലാത്ത ഒരു ആവേശം ആയിരുന്നു മനസ്സ് നിറയെ, ഫസ്റ്റ് ഡേ ആയതു കൊണ്ടു എനിക്ക് നല്ല ടെൻഷനും ഉണ്ടായിരുന്നു തിക്കും തിരക്കും ബഹളം…. അറിയുന്ന ഒരുപാട് മുഖങ്ങൾ ഉണ്ടായിരുന്നു കണ്ട പാതി കാണാത്ത പാതി പലരോടും ചിരിച്ചും ഗുഡ്മോർണിംഗ് പറഞ്ഞും വേണ്ടത് ഞമ്മുടെ മെറ്റീരിയൽ ഒക്കെ മാറ്റി വണ്ടിയിൽ വച്ച് നേരെ caravan അടുത്തേക്ക് വന്നു വാതിലിൽ രണ്ട് മുട്ട മുട്ടി അകത്തേക്ക് കയറി അതാ ഇരിക്കുന്നു അപ്പു… കു‌ടെ ഇക്കയും costume ലെ രണ്ട് ചേട്ടൻമാരും ഉണ്ടായിരുന്നു അപ്പു ഇരിക്കുന്നതിന് തൊട്ടു മുൻപിലുള്ള ഗ്ലാസിലൂടെ എന്നെ ഒന്ന് നോക്കി ഒരു കൊച്ചു കുട്ടിയെ പോലെ നിഷ്കളങ്കത നിറഞ്ഞ ഒരു ചിരി ചിരിച്ചു, ഞാനും തിരിച്ചു ചിരിച്ചു, മേക്കപ്പ് costume ഒക്കെ കഴിഞ്ഞു എല്ലാവരും പുറത്തേക്കു ഇറങ്ങി, അപ്പു നേരെ അടുത്തേക്ക് വന്നു എനിക്ക് ഷേക്ക്‌ ഹാൻഡ് തന്നിട്ട് ചോദിച്ചു ചേട്ടന്റെ പേരെന്താ എന്ന് ..ചേട്ടൻ വിളി എന്നെ ഒത്തിരി ചിരിപ്പിച്ചു എങ്കിലും അതു പുറത്തു കാണിക്കാതെ ഞാൻ എന്റെ നെയിം പറഞ്ഞു…

മുനീർ എന്നു പറഞ്ഞെങ്കിലും എല്ലാവരും വിളിക്കുന്നത് കേട്ടു അപ്പുവും മുന്ന എന്നു തന്നെ വിളിച്ചു തുടങ്ങി, ഇത് പ്രശ്നം ഉണ്ടോ മുന്ന അത് പ്രശ്നം ഉണ്ടോ മുന്ന എന്നൊക്കെ കുറെ ചോദ്യങ്ങൾ ആയിരുന്നു ഒരാഴ്ച്ചയോളം…… ചുരുക്കി പറഞ്ഞാൽ പിന്നീട് അങ്ങോട്ട്‌ മറക്കാൻ പറ്റാത്ത അനുഭവങ്ങൾ ആയിരുന്നു…. പ്രണവ് എന്ന കലാ കാരനെ അടുത്തറിഞ്ഞ ദിവസങ്ങൾ….. മേക്കപ്പ് കഴിഞ്ഞു caravan ൽ ഇരിക്കാതെ വെയില് കൊണ്ട് നടക്കുന്ന അപ്പുവിനെ ശ്രദ്ധിച്ച ഞാൻ പിറ്റേ ദിവസം മോർണിംഗ് തന്നെ മേക്കപ്പ് കഴിഞ്ഞ ഉടനെ പറഞ്ഞു പുറത്തു നല്ല വെയിലഉണ്ട് caravanൽ ഇരുന്നോളു എന്നു, ഒരു കള്ളച്ചിരിയോടെ തല കുലുക്കി എങ്കിലും തിരിച്ചു വന്നു നോക്കുമ്പോൾ പുള്ളിക്കാരൻ മുങ്ങി .. caravan ac ഇട്ടു അടങ്ങി ഒതുങ്ങി ഇരിക്കാൻ ഒന്നും അപ്പുവിനെ കിട്ടൂലാ എന്നു പെട്ടെന്ന് മനസ്സിലാക്കി .. അടുത്ത ഷോട്ടിൽ ഞാൻ ഉണ്ടോ എന്നു നൈസ് ആയിട്ട് ചോദിച്ചറിയും എന്നിട്ട് ഒരു മുങ്ങൽ ആണ് കക്ഷി…. ലൊക്കേഷൻ പരിസരങ്ങളിൽ ഇനി കാടും മരങ്ങൾ ഒക്കെ ഉള്ള ഒഴിഞ്ഞ സ്ഥലങ്ങൾ ഉണ്ടേൽ പിന്നെ പറയേം വേണ്ട, അതിനിടയിലൂടെ നടന്നു പോയി വല്ല മരത്തിലോ മറ്റോ കയറി ഒറ്റക്ക് ഇരിക്കും….. വലിപ്പ ചെറുപ്പം ഇല്ലാതെയും മുഖം നോക്കാതെയും ഉള്ള അപ്പുവിനെ സ്നേഹവും വിനയവും ബഹുമാനവും കാണുമ്പോൾ ഞമ്മൾ ഒക്കെ വട്ടപൂജ്യം ആണെന്ന് സ്വയം മനസ്സിലാക്കിട്ടുണ്ട്.ലാലേട്ടൻ എത്രയോ വിനയവും സ്നേഹവും ഉള്ള മനുഷ്യൻ ആണെന്ന് എല്ലാർക്കും അറിയാം പക്ഷെ അച്ഛനെ പോലും തോൽപിച്ചു കളഞ്ഞു. വലിയൊരു താരരാജാവിന്റെ മകൻ ആയിട്ടും എങ്ങനെ ഇത്രത്തോളം സിമ്പിൾ ആകാൻ കഴിയുന്നു എന്നു ചിന്തിച്ചു പോയിട്ടുണ്ട്, കാരണം അപ്പു ഞമ്മളെകാളും സിമ്പിൾ ആണെന്നാണ് സത്യം. Ashirvadh സിനിമ ഒരുക്കുന്ന ee സെറ്റിൽ എന്ത് സൗകര്യം വേണെങ്കിലും അപ്പു ഒന്നു മൂളിയാൽ മതി, പക്ഷേ അപ്പുവിന് യാതൊരു ഡിമാൻഡ് ഉം ഇല്ലാരുന്നു മാത്രമല്ല caravan പോലും വേണ്ടായിരുന്നു…..

ഒത്തിരി ക്ഷീണിച്ചു പോകുമ്പോൾ വല്ലപ്പോഴും ഒന്നു ഉറങ്ങാൻ മാത്രം ആയിരുന്നു caravan ഉപയോഗിച്ചത്. മേക്കപ്പ് കഴിഞ്ഞു ഒന്നു കണ്ണാടി കാണിച്ചു കൊടുക്കുമ്പോൾ മുന്നക്ക് ഒക്കെ ആണേൽ എനിക്കും ഓക്കേ എനിക്ക് എന്റെ മുഖം കാണണ്ട എന്നായിരുന്നു പ്രതികരണം. എറണാകുളത്തു വച്ച് ഷൂട്ട്‌ നടക്കുമ്പോൾ അപ്പുവിനെ കാണാനും, പരിജയപെടാൻ, സെൽഫി എടുക്കാൻ, പിന്നെ ഫാൻസ്‌ രൂപീകരണതിന്നും മറ്റും ഒത്തിരി പേര് വന്നിരുന്നു പലരോടും കാത്തിരിക്കാൻ ഞാൻ പറഞ്ഞിരുന്നു കാരണം അത്രക്ക് ക്ഷീണിതന് ആയിരുന്നു അപ്പു , അങ്ങനെ ഉള്ള ഷോട്ടകൾ ആയിരുന്നു പലതും ഒത്തിരി ക്ഷീണിച്ചു കിടക്കുന്ന അപ്പു കുറച്ചു റസ്റ്റ്‌ എടുക്കുന്ന സമയം ആയിരിക്കും അതു പക്ഷെ പുറത്തു ആളുകൾ കാത്തുനിൽക്കുന്നു എന്നു അറിഞ്ഞാൽ അവരോടു വരാൻ പറഞ്ഞേക്ക് മുന്ന എന്നായിരുന്നു പറഞ്ഞിരുന്നത്, എന്നിട്ട് വന്നവരെ ഓരോരുത്തരെയും കൂടെ നിർത്തി പരിചയപെട്ടു ഫോട്ടോ എടുക്കാൻ നിന്ന് കൊടുത്ത അവരെ ഹാപ്പി ആക്കിയിട്ട് ആണ് വിട്ടിരുന്നതും. ഇന്നത്തെ തലമുറയുടെ പോലെ മൊബൈൽ, ഇന്റർനെറ്റ്‌, സോഷ്യൽ മീഡിയ, whtsp എന്നിങ്ങനെ ഒരു ശീലവും ഇല്ലാരുന്നു പുള്ളിക്ക്, മൊബൈൽ ഉപയോഗിക്കാൻ തന്നെ താൽപര്യമില്ലാത്ത പ്രകൃതം ആയിരുന്നു. മൊബൈൽ മിക്ക സമയവും എന്റെ കയ്യിൽ ആയിര്നു സുക്ഷിച്ചിരുന്നത്. ഒരുതവണ തന്നെ മൊബൈൽ സ്വിച്ചഡ് ഓഫ്‌ ആക്കി എനിക്ക് നൽകിയപ്പോൾ ഞാൻ പറഞ്ഞു ഓഫ്‌ ചെയ്യണ്ട, vibration ഇട്ടു വച്ചേക്കു urgent ആയിട്ടു ആരേലും കാൾ വന്നാൽ അറിയില്ല എന്നു, എന്നെ ആരും അങ്ങനെ urgent ആയിട്ടു വിളിക്കില്ലന്നും വിളിച്ചിട്ട് കാര്യം ഇല്ലന്നും അമ്മയും അച്ഛനും വിളിച്ചു so ഇനി നോ പ്രോബ്ലം എന്നായിരുന്നു മറുപടി………

അപ്പുവിനെ ലോകം സഞ്ചാരം, parkour ,റീഡിങ്, juggle balls,music അങ്ങനെ തുടങ്ങും. ലൊക്കേഷൻ എത്തിയാൽ മേക്കപ്പ് റൂമിൽ വച്ച് തന്റെ ബാഗിൽ നിന്നും balls എടുത്തു കൊച്ചു കുട്ടിയെ പോലെ കളിക്കുന്ന അപ്പുവിനെ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട് ഞാൻ……. തന്റെ ബാല്യം തൊട്ടേ parkour intrsd ആണ് അതുകൊണ്ടു തന്നെ മൈ വഴക്കം കാരണം ഫ്രാൻസ് നിന്നും വന്ന parkour ടീമിൽ നിന്നും അപ്പു വേഗം തന്നെ അഭ്യാസം പഠിച്ചഎടുത്തു, സ്വന്തം ജീവൻ പോലും പണയപെടുത്തി അച്ഛനെ പോലും മറികടന്നു ആയിരുന്നു അഭ്യാസ പ്രകടനം………… ഇതെന്നെ കൊണ്ട് പറ്റില്ല ജിത്തു ഏട്ടാ ഡ്യൂപ്പ് ചെയ്‌താൽ പോരെ എന്നൊരു ചോദ്യം അപ്പു ചോദിച്ചിട്ടില്ല എന്നത് ആണ് സത്യം………… Jeethu josep എന്ന് വലിയൊരു ഡയറക്ടർ അടിച്ചേൽപിക്കാതെ തന്നെ അപ്പു ചാടി കേറി ഓരോ റിസ്ക് കളും സ്വയം etadukkuka ആയിരുന്നു…ചില ഷോട്ട്കൾ എടുക്കും നേരം അറിയാതെ തലയിൽ കൈ വച്ച് പോയിട്ടുണ്ട്, ആ സമയം ഒന്നും സംഭവിക്കരുതേ എന്നു കൂടി നിൽക്കുന്ന ഓരോരുത്തരും പ്രാർത്ഥിച്ചു പോകും വിധം ആയിരുന്നു മേക്കിങ, കട്ട്‌ പറഞ്ഞു വേഗം ഓടിച്ചെന്നു അപ്പുവിന്റെ കൈപിടിച്ച് എണീപിക്കുംബോൾ അപ്പുവിനെ മുഖത്തെ ആ നിഷ്കളങ്കമായ ചിരി അവിടെ തന്നെ ഉണ്ടാകുമായിരുന്നു….. ആ സമയങ്ങളിൽ പോലും ആരേലും കുട പിടിച്ചു കൊടുക്കുന്നതോ മറ്റും അപ്പു ഇഷ്ടപ്പെട്ടിരുന്നില്ല…………. ഇത് മാത്രമല്ല ഒത്തിരി എൻജോയ് ചെയ്‌ത നിമിഷങ്ങളും ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നു… ഒഴിവു സമയങ്ങളിൽ ചുമ്മാ നടക്കാൻ ഇറങ്ങിയതും ഞാവൽ പഴത്തിന്റെ മരത്തിൽ വലിഞ്ഞു കേറി ഞാവൽ കഴിച്ചതു, പെട്ടിക്കടയിൽ നിന്നും തേൻ മിട്ടായി വാങ്ങി കഴിച്ചതും എല്ലാം .. ഇങ്ങനെ തുടങ്ങി ഒരുപാടുണ്ട എല്ലാം കൊണ്ടും മറക്കാൻ കഴിയാത്ത ഒന്നു തന്നെ ആദി ennadhil സംശയം ഇല്ല….ആദി കണ്ട അന്നു തന്നെ ഞാൻ അഭിപ്രായം അപ്പുവിനെ അറിയിച്ചു അന്നു കക്ഷി ഹിമാലയത്തിൽ ആയിരുന്നു തിരക്കിൽ ആണ് എങ്കിലും സന്തോഷത്തോടെ നന്ദി അറിയിച്ചിരുന്നു ..
ഇന്ന് ആദിയുടെ വിജയം കാണുമ്പോഴും കേൾക്കുമ്പോഴും വല്ലാത്ത അഭിമാനം തോന്നുന്നു ..

ഈ പ്രൊജക്റ്റ്‌ ലേക്ക് എന്നെ വിളിച്ച എൻറെ ചീഫ്
Raheem kodngalloor നും ഡയറക്ടർ
jeethu joseph
cntllr
sidhu panakkal നും
എന്റെ സുഹൃത്തും prdctn exctv ആയ sedhu adooർ നും ആദി യെ മനസ്സിലേറ്റയ ജന ഹൃദയങ്ങൾ ക്കും ദൈവത്തിനും
നന്ദി നന്ദി നന്ദി… !

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management