കാത്തിരുന്ന നിമിഷം, കുഞ്ഞുവാവയ്ക്ക് ജന്മം നൽകിയ സന്തോഷവാർത്ത പങ്കുവെച്ച് മൈഥിലി

രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് മൈഥിലി . കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സോൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ,വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു.ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.

കഴിഞ്ഞ ഏപ്രിൽ 28 ന് ആയിരുന്നു താരത്തിന്റെ വിവാഹം. ആർക്കിടെക്റ്റായ സമ്പത്താണ് വരൻ. വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം.മൈഥിലി പത്തനംതിട്ട കോന്നി സ്വദേശിയാണ്.വിവാഹ ഫോട്ടോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.അതുപോലെ തന്നെ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ താരം പങ്കുവെക്കാറുമുണ്ട്.തിരുവോണദിനത്തിലാണ് അമ്മയാകാന്‍ പോകുന്ന വിവരം മൈഥിലി അറിയിച്ചത്.അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ബേബി ഷവറും വളക്കാപ്പ് ചിത്രങ്ങളും എല്ലാം തന്നെ വൈറൽ ആയി.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം അമ്മയായി എന്നുള്ളതാണ്.ഇന്ന് ഉച്ചയോടെയാണ് താരം ഇക്കാര്യം ഇൻസ്റ്റ​ഗ്രാമിലൂടെ അറിയിച്ചത്. ‘ബ്ലെസ്ഡ് വിത്ത് എ ബേബി ബോയ് ‘ എന്ന തലക്കെട്ടോടെ കുഞ്ഞിന്റെ കൈയുടെ ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകളുമായി രം​ഗത്ത് വന്നിരിക്കുന്നത്.

Scroll to Top