ഓരോ ദിവസവും നിന്റെ ഹൃദയം മൃദുവായി ഇടിക്കുന്നു, നിറവയറിൽ സുന്ദരിയായി മൈഥിലി.

രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് മൈഥിലി . കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സോൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ,വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു.

ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.കഴിഞ്ഞ ഏപ്രിൽ 28 ന് ആയിരുന്നു താരത്തിന്റെ വിവാഹം. ആർക്കിടെക്റ്റായ സമ്പത്താണ് വരൻ. വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം.മൈഥിലി പത്തനംതിട്ട കോന്നി സ്വദേശിയാണ്.വിവാഹ ഫോട്ടോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.അതുപോലെ തന്നെ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ താരം പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പങ്കുവെച്ച ഫോട്ടോസ് ആണ്.നിറവയറിൽ ലൈറ്റ് പിങ്ക് കളർ ഔട്ട്‌ഫിറ്റിൽ സുന്ദരി ആയാണ് താരം ഉള്ളത്.ചിത്രങ്ങൾക്കൊപ്പം മൈഥിലി കുറിച്ചത് ഇങ്ങനെ,

കുഞ്ഞേ, ഞാന്‍ നിന്നെ ആദ്യം മുതല്‍ സ്‌നേഹിച്ചു. എന്റെ ഹൃദയത്തോട് ചേര്‍ന്ന് കിടക്കുന്ന എന്റെ കൊച്ചു അത്ഭുതമാണ് നീ. ഓരോ ദിവസവും നിന്റെ സാന്നിധ്യം എനിക്ക് അനുഭവപ്പെടുന്നു.ഓരോ ദിവസവും നീ വേഗം വളരുന്നു. ഓരോ ദിവസവും നിന്റെ ഹൃദയം മൃദുവായി മിടിക്കുന്നു. എനിക്ക് മാത്രം അറിയാവുന്നത് പോലെ. അതിനാല്‍ ഞാന്‍ ഇത് ഒരു പ്രത്യേക സ്ഥലത്ത് സൂക്ഷിക്കും, ഒപ്പം ഓരോ വര്‍ഷവും ഓര്‍ക്കും.നിരവധി പേരാണ് ഫോട്ടോസിന് ലൈക്കും കമ്മെന്റും ആയി എത്തിയത്.

Scroll to Top