താങ്കൾക്ക് വേണ്ടി ഞാൻ ദാസേട്ടനോട് മാപ്പ്‌ ചോദിക്കുന്നു, വൈറലായി നാദിർഷയുടെ കമ്മെന്റ്.

ചലച്ചിത്ര സംവിധായകന്‍, മിമിക്രി ആര്‍ട്ടിസ്റ്റ്, ഗായകന്‍, അഭിനേതാവ്, ടെലിവിഷന്‍ അവതാരകന്‍ തുടങ്ങിയ നിലകളിലെല്ലാം പ്രശസ്തനാണ് നാദിര്‍ഷ. മലയാള സിനിമയിൽ ഇതിനോടകം നിരവതി വേഷങ്ങൾ ഇദ്ദേഹം ചെയ്തിട്ടുണ്ട്. മലയാളത്തിലെ നടന്മാരായ ദിലീപ്, സലിം കുമാർ, കലാഭവൻ മണി തുടങ്ങിയവരുമൊത്ത് കലാഭവൻ മിമിക്രി ട്രൂപ്പിൽ അംഗമായിരുന്നു. 2015ല്‍ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാനരംഗത്തേക്ക് കടന്നുവന്നു.

തുടര്‍ന്ന് കട്ടപ്പനയിലെ ഋത്വിക്‌റോഷന്‍, മേരാ നാം ഷാജി, കേശു ഈ വീടിന്റെ നാഥന്‍, ഈശോ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.കേശു ഈ വീടിന്റെ നാഥൻ മികച്ച അഭിപ്രായം വാങ്ങി മുന്നേറുകയാണ്. ഈ അവസരത്തിൽ ഒരു കമന്റ്‌നു നാദിര്‍ഷ നല്‍കിയ മറുപടിയാണ് വൈറൽ ആകുന്നത്.സിനിമയുടെ ലിങ്ക് ഷെയർ ചെയ്ത പോസ്റ്റിന് താഴെയാണ് കമ്മെന്റ്.കമ്മെന്റ് വന്നത് ഇങ്ങനെ,കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിലെ ഒരു പാട്ട് ആലപിച്ചത് യേശുദാസ് ആണ്.

ദാസേട്ടന്‍ താങ്കളോട് അല്ലേ നന്ദി പറയേണ്ടത്. ഇപ്പോള്‍ അദ്ദേഹത്തിന് പാട്ട് ഒന്നുമില്ല. മനോഹരഗാനം അദ്ദേഹത്തിന് നൽകിയതിന്.അതിന് നാദിര്‍ഷ നല്‍കിയ കമന്റ് ഇങ്ങനെയായിരുന്നു. താങ്കളുടെ ഈ വാക്കുകള്‍ക്ക്, താങ്കള്‍ക്ക് വേണ്ടി ഞാന്‍ എന്റെ പ്രിയപ്പെട്ട ദാസേട്ടനോട് മാപ്പ് ചോദിക്കുന്നു. ഈ കമന്റ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്,

Scroll to Top