14 വർഷത്തിനുശേഷം നടനായി നാദിർഷ ദിലീപിനൊപ്പം തിരിച്ചെത്തുന്നു .

മിമിക്രി രംഗത്തുനിന്ന് ഏറെ അനുഭവസമ്പത്തുള്ള ഒരു തികഞ്ഞ കലാകാരനാണ് നാദിർഷ . കൂടാതെ സംവിധായകൻ, ഗാനരചയിതാവ്, ഗായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നിങ്ങനെ കൈതൊടാത്ത മേഖലകൾ ഇല്ല എന്നു വേണം പറയാൻ. പതിനാലു വർഷത്തിനു ശേഷം അദ്ദേഹം വീണ്ടും അഭിനയരംഗത്തേയ്ക്കു തിരിയുകയാണ്.

വ്യാസൻ കെ.പി. സംവിധാനം ചെയ്യുന്ന ‘ശുഭരാത്രി’ എന്ന ചിത്രത്തിലൂടെ പ്രിയസുഹൃത്ത് ദിലീപിനൊപ്പമാണ് നാദിർഷതിരിച്ചെത്തുന്നത്. ചിത്രത്തിൽ സിദ്ദിഖിന്റെ മകന്റെ വേഷത്തിലാകും നാദിർഷ അഭിനയിക്കുക. നെടുമുടി വേണു, സായികുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറിപ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, ശാന്തി കൃഷ്ണ, ഷീലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. 2005–ൽ റിലീസ് ചെയ്ത കലാഭവൻ മണി ചിത്രം ബെൻ ജോൺസണിലാണ് ഇതിനുമുമ്പ് നാദിർഷ അഭിനയിച്ചത്.

Naadirsha returns

Naadirsha returns

Scroll to Top