ബർത്ത്ഡേ പാർട്ടി ഈ അമ്മമാരുടെ കൂടെ.. ; മകളുടെ പിറന്നാൾ ആഘോഷിച്ച് നിത്യ ദാസ്

ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നിത്യ ദാസ്. നരിമാന്‍, കുഞ്ഞിക്കൂനന്‍, ബാലേട്ടന്‍, സൂര്യ കിരീടം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. പൊന്‍ മേഖലൈ, മാനത്തോടു മഴൈകാലം എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2007 ല്‍ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് അവസാനം അഭിനയിച്ച സിനിമ.വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവമാണ് നിത്യ ദാസ്.

തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുക പതിവാണ്. നിത്യയും മകളും ഒന്നിച്ചുള്ള മനോഹരമായ വിഡിയോകൾ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. 2007ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാളാണ് ഭര്‍ത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈന ജംവാളും നമന്‍ സിങ് ജംവാളുമാണ് മക്കള്‍. മകളുടെ ജന്മദിനം കോഴിക്കോടുള്ള സെന്റ് വിൻസെന്റ് ഹോമിലെ അന്തേവാസികൾക്കൊപ്പം ആഘോഷിക്കുന്ന വീഡിയോയാണ് നിത്യ മേനോൻ ഇപ്പോൾ പങ്ക് വെച്ചിരിക്കുന്നത്. ഇതിന്റെ വിഡിയോ നിത്യ ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ചിരിക്കുന്നത് ഇതിനോടകം വൈറലാണ്.

നിരവധി പേരാണ് നിത്യയുടെ മകൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. നൈനയുടെ 13 ആം ജൻമദിനമായിരുന്നു.കഴിഞ്ഞ പതിമൂന്ന് വർഷത്തോളമായി ഇവിടെയുള്ള അന്തേവാസികൾക്കൊപ്പം സ്നേഹവും കരുതലും പങ്ക് വെക്കുന്നുവെന്നും നടി കുറിച്ചു. ഇത്തരത്തിൽ ഉള്ള നല്ല പ്രവർത്തി കണ്ട ആരാധകരും ഇരുവരേയും അഭിനന്ദിക്കുവാൻ മടിക്കുന്നില്ല. ‘എല്ലാവരും തങ്ങളുടെ ആഘോഷങ്ങൾ ഗംഭീരമായി ഓഡിറ്റോറിയം, ക്ലബ്, എന്നിവിടങ്ങളിൽ വെച്ചു നടത്തുമ്പോൾ മോളുടെ ബർത്ത്ഡേ പാർട്ടി ഈ അമ്മമാരുടെ കൂടെ ആഘോഷിക്കാൻ കഴിഞ്ഞതിൽ എല്ലാവിധ ആശംസകളും നേരുന്നു. ” ഇത് എല്ലാവർക്കും ഒരു പ്രചോദനം ആകട്ടെ …’ എന്നാണ് ഒരു കമന്റ്.

Scroll to Top