പ്രിയ കൂട്ടുകാരി മീനാക്ഷിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നമിത.

മലയാളത്തിൽ തിരക്കുള്ള മുൻനിര നടിമാരുടെ പട്ടികയിലേക്ക് കേറി വന്ന നടിയാണ് നമിത പ്രമോദ്. സീരിയൽ രംഗത്ത് കൂടി അഭിനയം തുടങ്ങിയ താരം പിന്നിട് 2011ൽ ട്രാഫിക് എന്ന മലയാള ഹിറ്റ് ചിത്രത്തിൽ കൂടി ബിഗ് സ്‌ക്രീനിലെ അഭിനയ രംഗത്തേക്ക് കടന്ന് വരികയായിരുന്നു. അതിന് ശേഷം നമിതയ്ക്ക് കൈ നിറയെ ചിത്രങ്ങളായിരുന്നു. ദിലീപിന്റെ നിരവതി ചിത്രങ്ങളിൽ നമിത പ്രമോത് നായികയായി വന്നിട്ടുണ്ട്.ആദ്യമായി നായികാ വേഷം ലഭിച്ചത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ കൂടെയാണു.

തുടർന്ന് ദിലീപ്ന്റെ നായികയായി സൗണ്ട് തോമയിലും, കുഞ്ചാക്കോയുടെ നായികയായി പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലും അഭിനയിച്ചു. നമിതയുടെ അഞ്ചാമത്തെ ചിത്രം കുഞ്ചാക്കോ ബോബനുമൊന്നിച്ചുള്ള ലോ പോയിന്റ് ആണു.നമിത അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ ഇടയ്ക്ക് പങ്കുവെക്കാറുണ്ട്.

ദിലീപിന്റെ മകളായ മീനാക്ഷി ദിലീപിന്റെ അടുത്ത സുഹൃത്താണ് നമിത പ്രമോദ്. മീനൂട്ടിയെക്കുറിച്ച് വാചാലയായി നമിത എത്താറുണ്ട്.നാദിര്‍ഷയുടെ മക്കളും ഇവരുടെ സുഹൃത് സംഘത്തിലെ പ്രധാനികളാണ്.നാദിര്‍ഷയുടെ മൂത്ത മകളായ ആയിഷയുടെ വിവാഹം കഴിഞ്ഞത് അടുത്തിടെയായിരുന്നു. കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കിയിരുന്നു മീനാക്ഷിയും നമിതയും. ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

ഇപ്പോഴിതാ വൈറൽ ആകുന്നത് നമിത പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. പോസ്റ്റിൽ സുഹൃത്തും ദിലീപിന്റെ മകളുമായ മീനാക്ഷി ദിലീപിന് പിറന്നാൾ ആശംസകൾ അറിയിക്കുകയാണ്. ഹാപ്പി ബർത്ത്ഡേ മീനാക്ഷി ഇന്നായിരുന്നു ക്യാപ്ഷൻ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് താരപുത്രിയ്ക്ക് ആശംസകളുമായി എത്തിയത്.

Scroll to Top