പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് നമിത ; ആശംസകൾ നേർന്ന് ആരാധകർ

മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളാണ് നമിത പ്രമോദ്. ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ നമിത ടെലിവിഷനിലൂടെയായിരുന്നു അരങ്ങേറ്റം കുറിച്ചത്. പിന്നീട് സിനിമയില്‍ നായികയായി മാറിയ നമിത ഇന്ന് മലയാളത്തിലെ ശ്രദ്ധേയയായ താരങ്ങളിലൊരാളാണ്. 2011 ഇൽ പുറത്തിറങ്ങിയ ട്രാഫിക്, മലയാള സിനിമയുടെ ഗതിമാറ്റിയ ചിത്രമാണ്. പിന്നീട് പുതിയ തീരങ്ങളിലൂടെ നായികയായി മാറി. കഴിഞ്ഞ ഒരു പതിറ്റാണ്ടായി മലയാള സിനിമയുടെ ഭാഗമാണ് നമിത പ്രമോദ്. ട്രാഫിക്ക്, പുതിയ തീരങ്ങള്‍, വിക്രമാദിത്യന്‍, ചന്ദ്രേട്ടന്‍ എവിടെയാ, മാര്‍ഗംകളി തുടങ്ങി ഒരുപിടി സിനിമയുടെ ഭാഗമാകാന്‍ നമിതയ്ക്ക് സാധിച്ചു.

താരത്തിന്റെ ഇരുപത്തഞ്ചാം പിറന്നാളായിരുന്നു. നിരവധി ആരാധകരും സുഹൃത്തുക്കളും താരത്തിന് ആശംസകൾ നേർന്നിരുന്നു.പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചു. ചെക്ക് ഡിസൈനിലുള്ള ക്യൂട്ട് ഔട്ഫിറ്റിലാണ് താരം തിളങ്ങിയത്. സിംപിൾ ലുക്കിലുള്ള നമിതയുടെ ചിത്രങ്ങൾ ആരാധകരുടെ മനം കവർന്നു.

Scroll to Top