‘കൂട്ടുകാരിയുടെ വിവാഹത്തിന് സാരിയിൽ തിളങ്ങി നമിത പ്രമോദ്’ ; വൈറൽ ഫോട്ടോസ്

മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളാണ് നമിത പ്രമോദ്. ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ നമിത ടെലിവിഷനിലൂടെയായിരുന്നു അരങ്ങേറ്റം കുറിച്ചത്. പിന്നീട് സിനിമയില്‍ നായികയായി മാറിയ നമിത ഇന്ന് മലയാളത്തിലെ ശ്രദ്ധേയയായ താരങ്ങളിലൊരാളാണ്. 2011 ഇൽ പുറത്തിറങ്ങിയ ട്രാഫിക്, മലയാള സിനിമയുടെ ഗതിമാറ്റിയ ചിത്രമാണ്. പിന്നീട് പുതിയ തീരങ്ങളിലൂടെ നായികയായി മാറി. കഴിഞ്ഞ ഒരു പതിറ്റാണ്ടായി മലയാള സിനിമയുടെ ഭാഗമാണ് നമിത പ്രമോദ്.

ട്രാഫിക്ക്, പുതിയ തീരങ്ങള്‍, വിക്രമാദിത്യന്‍, ചന്ദ്രേട്ടന്‍ എവിടെയാ, മാര്‍ഗംകളി തുടങ്ങി ഒരുപിടി സിനിമയുടെ ഭാഗമാകാന്‍ നമിതയ്ക്ക് സാധിച്ചു. ലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട് നമിത. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലാകുന്നത്.

ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്.തന്റെ ഉറ്റസുഹൃത്തിന്റെ വിവാഹത്തിന് സാരിയിൽ തിളങ്ങിയിരിക്കുകയാണ് നമിത പ്രമോദ്. ചേല ക്ലോത്തിങ്ങിന്റെ വെഡിങ് സാരിയിലാണ് നമിത തിളങ്ങിയത്. ലൈറ്റ് ഓൺ ക്രീയേഷൻസ് എടുത്ത ഫോട്ടോസാണ് നമിത പോസ്റ്റ് ചെയ്തിരിക്കുന്നത്. “ചാരുത ഒരിക്കലും മങ്ങാത്ത സൗന്ദര്യമാണ്!!” എന്ന ക്യാപ്ഷൻ നൽകിയാണ് നമിത തന്റെ ചിത്രങ്ങൾ പങ്കുവച്ചത്.

Scroll to Top