നന്ദു വേദനിച്ച് കരയുന്നത് ഞാനല്ലാതെ മറ്റാരും കണ്ടിട്ടില്ല,കാൻസറിനോട് ഇത്രയേറെ പൊരുതിയ മറ്റാരെയെങ്കിലും കണ്ടിട്ടുണ്ടോ ; വൈറൽ കുറിപ്പ്.

അത്ഭുതമാണ് ഇപ്പോഴും.മഹാദേവന്റെ കാരുണ്യമാണ്.പുഞ്ചിരിയോടെ അവനനുഭവിച്ച സഹനങ്ങളുടെ കഥ നമുക്ക് കണ്ണീർ നൽകും.ഒപ്പം പ്രകാശമുള്ള ആ മുഖം വാക്കുകൾക്കതീതമായ ഊർജ്ജവും നൽകും.രണ്ടു വർഷത്തിന് മുൻപ് കനൽ കോരി ഇടുംപോലെ ഉള്ള വേദന.അതു ക്യാൻസർ ആണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ അതിജീവിക്കും ഞാൻ എന്നു പറഞ്ഞു.പിന്നെ വേദനയുടെ പെരുമഴ ആയിരുന്നു.അസ്‌ഥികൾ പൊട്ടി ഒരേ കിടപ്പ്
ഭക്ഷണം കഴിക്കാൻ കഴിയാതെ ഉണങ്ങി ചുരുങ്ങി പോയ ഒരു രൂപം.അസ്ഥികൂടം പോലെ.ഒരേ കിടപ്പ് കാരണം ശരീരത്തിന്റെ പിൻഭാഗം മുഴുവൻ പൊട്ടി അടർന്നു.എന്റെ മടിയിൽ ഒരു കുഞ്ഞു പൈതലിനെ പോലെ കിടന്ന അസ്തിപഞ്ചരം.ആ രൂപം വേദനയോടെ ഓർക്കാറുണ്ട് ഇപ്പഴും.

പിന്നെ 24 വർഷം അവനെ കൊണ്ട് നടന്ന ഇടത് കാൽ മുറിച്ചു മാറ്റി.ഇത്ര സങ്കടവും വേദനയും ഉണ്ടായിട്ടും തളരാത്ത മനോബലം.ദുരിതം കഴിഞ്ഞു എന്ന് കരുതിയപ്പോൾ വീണ്ടും ശ്വാസകോശത്തിൽ പിടി വീണു.ജീവൻ നിലനിർത്താൻ കഴിയില്ല എന്ന് പറഞ്ഞു..
സർജറി ചെയ്യാനും കഴിയില്ല.ഒടുവിൽ മോൻ ചെറുപ്പമായതിനാൽ അവർ ഒരു പരീക്ഷണത്തിന് തയ്യാറായി.ശ്രീ ചിത്രയിൽ ഓപ്പറേഷന് 10% മാത്രം ആണ് തിരികെ കിട്ടാൻ സാധ്യത എന്നു കൂടി പറഞ്ഞു.വലത് ശ്വാസകോശം എടുത്തു മാറ്റി.അപ്പോൾ അടുത്ത് ഇടത് ശ്വാസകോശം ചുരുങ്ങി പോയി.ഇപ്പോഴും 10% മാത്രം വികസിച്ച ആ ശ്വാസകോശത്തിൽ കൂടി ശ്വസിച്ചു കൊണ്ടിരിക്കുന്നു.കഴുത്തിലും ശ്വാസ കുഴലിന്റെ ഭാഗത്തും ഹൃദയ ഞരമ്പ് കളിലും വളരെ വലിയ ട്യൂമർ വളർന്നു ഇരിക്കുന്നു.

പക്ഷേ അന്നും ഇന്നും അവന്റെ പുഞ്ചിരിച്ച മുഖമല്ലാതെ മറ്റൊരു മുഖം നമ്മളാരും കണ്ടിട്ടില്ല.വേദനിച്ചു കരയുന്നത് ഞനല്ലാതെ മറ്റാരും കണ്ടിട്ടില്ല.അവനെ ആശ്വസിപ്പിക്കാൻ പോകുന്ന നമ്മളെ അവൻ ആശ്വസിപ്പിക്കും.ആയിരങ്ങൾക്ക് ഊർജ്ജം നൽകി ഇപ്പോഴും അവൻ പറയും.കുഴഞ്ഞു വീണാലും ഇഴഞ്ഞു മുന്നോട്ട് നീങ്ങണം എന്ന്.പുകയരുത് ജ്വലിക്കണം എന്ന്.ഇതല്ലേ ആത്മ വിശ്വാസം ഇതല്ലേ അതിജീവനം.ഇത്ര ഏറെ ക്യാൻസറിനോട് പൊരുതുന്ന ആരെയെങ്കിലും കണ്ടിട്ടുണ്ടോ നിങ്ങൾ.വേദനകൾക്ക് മുന്നിൽ ഇത്രയേറെ തെളിഞ്ഞ പുഞ്ചിരിയോടെ നിൽക്കുന്ന മറ്റാരെയെങ്കിലും കണ്ടിട്ടുണ്ടോ.ഈ ശക്തിക്കു പുറകിൽ എന്താണെന്ന് അന്വേഷിച്ചു പോയാൽ കാണാം.ഒരുപാട് അമ്മമാരുടെയും സഹോദരങ്ങളുടെയും പ്രിയപ്പെട്ടവരുടെയും പ്രാർത്ഥന സ്നേഹം,കരുതൽ, സഹായം ഒന്നു മാത്രം.പിന്നെ മഹാദേവന്റെ കാരുണ്യം..കടപ്പാട്

Scroll to Top