കിട്ടിയ പുരസ്‌കാരങ്ങൾ പോലും സൂക്ഷിക്കാൻ അടച്ചുറപ്പില്ലാത്ത ഇടമില്ലാതിരുന്ന നഞ്ചിയമ്മയ്ക്ക് വീട്.

അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഗാനത്തിലൂടെ പ്രേക്ഷകരുടെ പ്രിയഗായികയായി മാറിയ അമ്മയാണ് നഞ്ചിയമ്മ.നഞ്ചിയമ്മയ്ക്ക് വീട്… തന്റെ സ്വര മാധുര്യം കൊണ്ട് ദേശീയ അവാർഡ് വരെ കരസ്ഥമാക്കിയ നഞ്ചിയമ്മയ്ക്ക് വീട്. തനിക്ക് ലഭിച്ച അവാർഡുകൾ പോലും സൂക്ഷിക്കാൻ ഇടമില്ലാതെ കൂട്ടിയിട്ടിരിക്കുന്ന നഞ്ചിയമ്മയുടെ ദയനീയ അവസ്ഥ കണ്ട് ഫിലോകാലിയ ഫൌണ്ടേഷൻ ഒരു വീട് പണിത് നൽകുവാൻ തീരുമാനിക്കുകയും മൂന്ന് മാസം മുൻപ് തറക്കല്ലിടുകയും ചെയ്തു.

ഇന്ന് ആ വീടിന്റെ താക്കോൽ നഞ്ചിയമ്മക്ക് കൈമാറി…മികച്ച ​ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് നഞ്ചിയമ്മ പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു.2020 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക ജൂറി പുരസ്കാരം നഞ്ചിയമ്മ നേടിയിരുന്നു.വേദിയിൽ വെച്ച് ദേശീയ അവാർഡ് ലഭിച്ചതിൽ സന്തോഷമെന്നും നഞ്ചിയമ്മ പറഞ്ഞു.

അവാർഡ് കിട്ടിയതിൽ സച്ചി സാറിനാണ് നന്ദി പറയേണ്ടതെന്നാണ് നഞ്ചിയമ്മ പ്രതികരിച്ചത്. അദ്ദേഹം കാരണമാണ് ഞാൻ ഇതുവരെ എത്തിയത്. പല ജോലികൾ ചെയ്‌ത്‌ കഷ്ടപ്പെടുന്ന സമയത്താണ് സച്ചി സാർ എന്നെ കണ്ടതും സിനിമയിലേക്ക് ക്ഷണിച്ചതും.

Scroll to Top