ഞാൻ ഗന്ധർവ്വൻ, ബിഗ്ബോസ് വീട്ടിൽ നിന്ന് പുറത്തായതിനെ തുടർന്ന് ഉണ്ടായ സന്തോഷം പങ്കുവെച്ച് നവീൻ അറക്കൽ.

നായകനും വില്ലനുമാക്കാനാവുന്ന സുന്ദരൻ എന്ന് നവീൻ അറയ്ക്കലിനെ വിശേഷിപ്പിക്കാം. നിരവധി കഥാപാത്രങ്ങളിലൂടെ താരം പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.2013ല്‍ പുറത്തിറങ്ങിയ ഹോട്ടല്‍ കാലിഫോര്‍ണിയ,2017ല്‍ പുറത്തിറങ്ങിയ ദി ക്രാബ് എന്നീ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്‌.സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിൽ വന്ന ശേഷമാണ് നവീന് കൂടുതൽ ആരാധകരെ ലഭിക്കുന്നത്. അതിന് മുമ്പ് തന്നെ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിരുന്ന ആളാണ് നവീൻ.

ഒരേസമയം നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളെയും ഹാസ്യ കഥാപാത്രങ്ങളെയും ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.ബിഗ് ബോസിലെ ഒരു മത്സരാർഥി കൂടെയായിരുന്നു നവീൻ. ഷോ തുടങ്ങി മുപ്പത്തിയഞ്ചാം ദിവസം പുറത്തായ ഒരാളായിരുന്നു സീരിയൽ നടനായ നവീൻ അറക്കൽ.ബിഗ് ബോസിൽ വന്ന ശേഷം ഒരുപാട് ആരാധകരെ നവീൻ ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കരിയറിലെ ഒരു സന്തോഷ നിമിഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.

എന്നും സമ്മതം എന്ന സീരിയലിന് പുറമേ ഫ്ലാവേഴ്സ് ടി.വിയിലെ നന്ദനം എന്ന സീരിയലും ഇപ്പോൾ നവീൻ അഭിനയിക്കുന്നുണ്ട്. നന്ദനം സീരിയലിൽ ഗന്ധർവനായിട്ടുള്ള നവീന്റെ മേക്കോവർ കണ്ട് ടെലിവിഷൻ പ്രേക്ഷകർ ഞെട്ടിയിരിക്കുകയാണ്. നവീൻ തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടെ ഫോട്ടോസ് പങ്കുവെച്ചിട്ടുണ്ട്. ഗന്ധർവന്റെ ലുക്കിലാണ് നവീൻ ഉള്ളത്. താരത്തിന്റെ ഫോട്ടോസ് ഇതിനോടകം തന്നെ വൈറൽ ആണ്. നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

PHOTOS

Scroll to Top