എന്നും ഗുരുവായൂരില്‍ തൊഴുതു നില്‍ക്കുമ്പോള്‍ മുന്നില്‍ ഒരുണ്ണി ഉണ്ടെന്നു തോന്നും, സെറ്റ് സാരിയിൽ ഭക്തിയോടെ നവ്യ നായർ.

ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നവ്യ നായർ. അരങ്ങേറ്റം കുറിക്കുന്നത്.പ്രിഥ്വി നായകനായ നന്ദനം എന്ന ചിത്രത്തിലെ ബാലമണി എന്ന കഥാപാത്രത്തിലൂടെയാണ് നവ്യ ഏറെ ശ്രദ്ധിക്കപ്പെട്ടത്.എന്നാൽ വിവാഹ ശേഷം അഭിനയ ലോകത്ത് നിന്നും വിട്ടു നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്.തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്.അതിനെല്ലാം മികച്ച പ്രതികരണവും ലഭിക്കുന്നു.അഭിനയത്തിൽ ഇല്ലെങ്കിലും നൃത്ത രംഗത്ത് ഏറെ സജീവമാണ്.

റിയാലിറ്റി ഷോകളിൽ വിധികർത്താവായും എത്തിയിട്ടുണ്ട്.എന്നാൽ താരം സിനിമയിലേക്ക് തിരിച്ചുവരികയാണ്.വി കെ പി സംവിധാനം ചെയുന്ന ഒരുത്തിയിലൂടെയാണ് നവ്യ തിരിച്ചെത്തുന്നത്.സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രമാണ് ഇത്.തിരിച്ചു വരവ് ഗംഭീരമായി എന്നൊക്കെയാണ് പ്രേക്ഷകരുടെ വാദം.മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് ആഘോഷിച്ചു കൊണ്ട് തന്നെ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളും ഈ അടുത്ത് താരത്തിന്റേതായി പുറത്തുവരുകയുണ്ടായി.ഇപ്പോഴിതാ വൈറൽ ആകുന്നത് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോസ് ആണ്..ഇടയ്ക്ക് ഇടയ്ക്ക് താരം ഗുരുവായൂർ സന്ദർശനം നടത്താറുണ്ട്.

അതിന്റെ ഫോട്ടോകൾ എല്ലാം തന്നെ പോസ്റ്റ്‌ ചെയ്യാറുണ്ട്. ഇപ്പോഴും പോസ്റ്റ്‌ ചെയ്തിരിക്കുന്നത് അത്തരം ഫോട്ടോയാണ്. സെറ്റ് സാരിയിൽ അതീവ സുന്ദരിയായാണ് താരം ഉള്ളത്.മുല്ലപ്പൂവും ചൂടി തനി നാടൻ ലുക്കിൽ എത്തിയ താരത്തിന്റെ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു.ഫോട്ടോകൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത് ഇങ്ങനെ,എന്നും ഗുരുവായൂരില്‍ തൊഴുതു നില്‍ക്കുമ്പോള്‍ മുന്നില്‍ ഒരുണ്ണി ഉണ്ടെന്നു തോന്നും, ഉണ്ണി പുഞ്ചിരി തൂകുന്നതായും തോന്നും. ഫോട്ടോയ്ക്ക് നിരവധി പേരാണ് ലൈക്കും കമ്മെന്റും ആയി എത്തിയത്.

Scroll to Top