മലയാള സിനിമ ഇൻഡസ്‌ട്രി എത്രത്തോളമെത്തിയെന്ന് കാണുമ്പോൾ അഭിമാനം തോന്നുന്നു, മരക്കാർ ആസ്വാദനം നൽകി : നവ്യ നായർ.

സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. കാത്തിരിപ്പിന് ഒടുവിൽ മരക്കാർ റിലീസ് ആയിരിക്കുകയാണ്. അർദ്ധരാത്രി പന്ത്രണ്ട് മണിക്ക് തുടങ്ങിയ ആദ്യ പ്രദര്‍ശനം കഴിയുമ്പോൾ ഗംഭീര അഭിപ്രായമാണ് ചിത്രത്തിനുലഭിക്കുന്നത്. സാങ്കേതികമികവിലും ദൃശ്യാവിഷ്കാരത്തിലും ‘മരക്കാര്‍’ ഇന്ത്യൻ സിനിമയ്ക്കു തന്നെ അഭിമാനമാകുമെന്നാണ് കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നത്.എന്നാൽ പലരും സിനിമയ്ക്ക് വി മർശനങ്ങളുമായി എത്തിയിരുന്നു.നിരവധി പേരാണ് നെഗറ്റീവ് കമ്മെന്റുകളുമായി എത്തിയത്. സിനിമയെ നല്ല രീതിയിൽ ഡീ ഗ്രേഡ് ചെയ്തു. പലരും സിനിമ കാണാതെയാണ് നെഗറ്റീവ് കമ്മെന്റുകൾ പറയുന്നത്. അതുപോലെ തന്നെ സിനിമയുടെ വ്യാ ജപതിപ്പുകളും ഇറങ്ങി.

ഇതെക്കുറിച്ച് മോഹൻലാൽ ലൈവിൽ വന്നപ്പോൾ പറഞ്ഞിരുന്നു. ഇപ്പോഴിതാ വൈറൽ ആകുന്നത് നവ്യ നായരുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. പോസ്റ്റിൽ സിനിമ കണ്ടതിന് ശേഷമുള്ള റിവ്യൂ ആണ് പങ്കുവെക്കുന്നത്.നെഗറ്റീവ് റിവ്യൂ കേട്ടാണ് മരക്കാർ കാണാൻ പോയത് എന്നാണ് താരം പറഞ്ഞു തുടങ്ങുന്നത്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,എല്ലാവർക്കും നമസ്കാരം.. ഇന്നലെ മരക്കാർ കണ്ടു, ഒരുപാട് നെഗറ്റീവ് റിവ്യൂകൾ കേട്ടാണ് ഞാൻ സിനിമ കാണാൻ പോയത്. പക്ഷേ സത്യസന്ധമായി പറയട്ടെ ഞാൻ സിനിമ ആസ്വദിച്ചു. ഞാൻ ഒരു നിരൂപകയോ വിമർശകയോ അല്ല. പക്ഷേ, മരക്കാർ കണ്ടതിന് ശേഷമുള്ള എന്റെ സന്തോഷം അറിയിക്കുന്നു. മലയാള സിനിമ ഇൻഡസ്‌ട്രി എത്രത്തോളം എത്തി എന്ന് കാണുമ്പോൾ അഭിമാനം തോന്നുന്നു. അത്തരമൊരു സിനിമയ്ക്ക് നന്ദി’ നിരവധി പേരാണ് നവ്യയുടെ പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top