സാരിയിൽ സ്റ്റൈലിഷ് ലുക്കിൽ നവ്യ ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും.

ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കെത്തി പിന്നീട് തെന്നിന്ത്യയുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നവ്യ നായർ. വർഷങ്ങൾക്ക് ശേഷം വിവാഹിതയായി കുടുംബസ്ഥയായി മാറിയ നടി കുറച്ച് വർഷങ്ങൾക്ക് മുൻപാണ് സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായി മാറിയത്.

നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രം മാത്രം മതിയാകും മലയാള സനിമാ പ്രേക്ഷകർ എക്കാലത്തും നവ്യയെ ഓർത്തിരിക്കാൻ.നവ്യാനായർ ഇപ്പോൾ നൃത്ത പരിപാടികളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ്. ഒരുത്തീ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടി.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായി മാറിയിരിക്കുന്ന നവ്യ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.സാരിയുടുത്തുള്ള താരത്തിന്റെ ഫോട്ടോസാണ് പ്രേക്ഷകരുടെ കണ്ണിലുടക്കിയിരിക്കുന്നത്.ഇൻസ്റ്റഗ്രാമിൽ ഇടയ്ക്കിടെ നവ്യ സാരിയിലുളള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്.ഈ ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറിക്കഴിഞ്ഞു.

Scroll to Top