രണ്ട് വർഷങ്ങൾക്ക് ശേഷം സ്കൂൾ തുറന്നു, മകനെ സ്കൂളിലേക്ക് എത്തിച്ച് നവ്യ നായർ.

ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നവ്യ നായർ. അരങ്ങേറ്റം കുറിക്കുന്നത്.പ്രിഥ്വി നായകനായ നന്ദനം എന്ന ചിത്രത്തിലെ ബാലമണി എന്ന കഥാപാത്രത്തിലൂടെയാണ് നവ്യ ഏറെ ശ്രദ്ധിക്കപ്പെട്ടത്.എന്നാൽ വിവാഹ ശേഷം അഭിനയ ലോകത്ത് നിന്നും വിട്ടു നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്.തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്.അതിനെല്ലാം മികച്ച പ്രതികരണവും ലഭിക്കുന്നു.

അഭിനയത്തിൽ ഇല്ലെങ്കിലും നൃത്ത രംഗത്ത് ഏറെ സജീവമാണ്.റിയാലിറ്റി ഷോകളിൽ വിധികർത്താവായും എത്തിയിട്ടുണ്ട്.എന്നാൽ താരം സിനിമയിലേക്ക് തിരിച്ചുവരികയാണ്.വി കെ പി സംവിധാനം ചെയുന്ന ഒരുത്തിയിലൂടെയാണ് നവ്യ തിരിച്ചെത്തുന്നത്.സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രമാണ് ഇത്.തിരിച്ചു വരവ് ഗംഭീരമായി എന്നൊക്കെയാണ് പ്രേക്ഷകരുടെ വാദം.മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് ആഘോഷിച്ചു കൊണ്ട് തന്നെ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളും ഈ അടുത്ത് താരത്തിന്റേതായി പുറത്തുവരുകയുണ്ടായി.

ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. പോസ്റ്റിൽ മകനെ സ്കൂളിൽ കൊണ്ട് വിടുന്നതും ടീച്ചറിനോപ്പം നിൽക്കുന്ന ഫോട്ടോയുമാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. രണ്ട് വർഷങ്ങൾക്ക് ശേഷം സ്കൂൾ തുറന്നു.എല്ലാ കുട്ടികൾക്കും ദൈവം അനുഗ്രഹിക്കട്ടെ. കൂടെ നിൽക്കുന്നത് സായ് യുടെ ടീച്ചർ ആണ്. സ്കൂൾ പ്രവേശനോത്സവം കുട്ടികൾ എല്ലാവരും ആഘോഷിക്കുകയാണ്. നവ്യയുടെ പോസ്റ്റിന് നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top