‘നീ എപ്പോഴും എന്നെ അത്ഭുതപ്പെടുത്തുന്നു എന്റെ ജാന്‍ ‘ ; നവ്യയ്ക് പിറന്നാൾ സർപ്രൈസുമായി മകൻ

ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നവ്യ നായർ. അരങ്ങേറ്റം കുറിക്കുന്നത്.പ്രിഥ്വി നായകനായ നന്ദനം എന്ന ചിത്രത്തിലെ ബാലമണി എന്ന കഥാപാത്രത്തിലൂടെയാണ് നവ്യ ഏറെ ശ്രദ്ധിക്കപ്പെട്ടത്.അഴകിയ തീയെ എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു. 2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകർഷിച്ചു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.പിന്നീട് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു.അൻപതിലധികം മലയാളചിത്രങ്ങളിൽ നവ്യ അഭിനയിച്ചിട്ടുണ്ട്.

2010ലാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത് മുംബൈയിൽ ജോലി ചെയ്യുന്ന സന്തോഷ് എൻ. മേനോനാണ് താരത്തിൻറെ കഴുത്തിൽ താലി ചാർത്തിയത്, വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിന്ന താരത്തിന് ആ വർഷം തന്നെ മകൻ ജനിച്ചത്, നവ്യ നായരുടെ മകൻറെ പേര് സായി കൃഷ്‌ണ മേനോൻ എന്നാണ്, സിനിമയിൽ സജീവം അല്ലെങ്കിലും ടെലിവിഷൻ ഷോകളിലും റിയാലിറ്റി ഷോകളിലും നവ്യ നായർ സജീവമാണ്, ഈ അടുത്ത് ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്‌തിരുന്ന നവ്യ നായർ പങ്കെടുത്തത് വളരെ ശ്രദ്ധേയം ആയിരുന്നു

ഇപ്പോൾ തൻറെ മുപ്പത്തിയാറാം പിറന്നാളിന് മകൻ ഒരുക്കിയ സർപ്രൈസ് സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ചിരിക്കുകയാണ് താരം. ജന്മദിനാശംസകൾ മമ്മ എന്ന കേക്ക് ആണ് മകൻ നവ്യക്ക് വേണ്ടി ഒരുക്കിയത്, വീട് മുഴുവൻ ചുമപ്പും വെള്ളയും കൊണ്ടുള്ള ബലൂണുകളാൽ അലങ്കരിച്ചിരുന്നു, നവ്യ കേക്ക് കട്ട് ചെയ്യുന്ന ചിത്രങ്ങൾ പങ്ക് വെച്ചിട്ടുണ്ട് കൂടാതെ മകനെ നൽകിയ സർപ്രൈസ് കണ്ട് താരം കുറിച്ചത്, ഇത് തന്നെ എല്ലാമാണ് എന്റെ ജാന്‍, നിന്റെ സര്‍പ്രൈസ്.. നീ എപ്പോഴും എന്നെ അത്ഭുതപ്പെടുത്തുന്നു എന്റെ കുട്ടി ഇതായിരുന്നു നടി നവ്യ നായർ കുറിച്ചത് നിരവധി പേരാണ് പിറന്നാൾ ആശംസകൾ അറിയിച്ച് രംഗത്ത് വരുന്നത്.

Scroll to Top