ഷൂട്ടിങ് തിരക്കിനിടയിൽ മകൻ ലോകകപ്പ് കാണാൻ പോയ സന്തോഷം പങ്കുവെച്ച് നവ്യ നായർ!!

ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നവ്യ നായർ. അരങ്ങേറ്റം കുറിക്കുന്നത്.പ്രിഥ്വി നായകനായ നന്ദനം എന്ന ചിത്രത്തിലെ ബാലമണി എന്ന കഥാപാത്രത്തിലൂടെയാണ് നവ്യ ഏറെ ശ്രദ്ധിക്കപ്പെട്ടത്.എന്നാൽ വിവാഹ ശേഷം അഭിനയ ലോകത്ത് നിന്നും വിട്ടു നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്.തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്. മഴത്തുള്ളികിലുക്കം, കല്യാണരാമൻ, കുഞ്ഞിക്കൂനൻ, വെള്ളിത്തിര, പട്ടണത്തിൽ സുന്ദരൻ, സേതുരാമ അയ്യർ സി.ബി.എ, ചതിക്കാത്ത ചന്തു, പാണ്ടിപ്പട, അലി ഭായ് തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ നവ്യ അഭിനയിച്ചിട്ടുണ്ട്.

റിയാലിറ്റി ഷോകളിൽ വിധികർത്താവായും എത്തിയിട്ടുണ്ട്.എന്നാൽ താരം സിനിമയിലേക്ക് തിരിച്ചുവരികയാണ്.വി കെ പി സംവിധാനം ചെയുന്ന ഒരുത്തിയിലൂടെയാണ് നവ്യ തിരിച്ചെത്തുന്നത്.നർത്തകി കൂടിയായ നടിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ മാതംഗി എന്ന നൃത്തവിദ്യാലയത്തിന് അടുത്തിടെ തുടക്കം കുറിച്ചിരുന്നു. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നവ്യ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ അച്ഛനും മകനും ഫുടബോൾ ലോകകപ്പ് കാണാൻ പോയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നവ്യ.അച്ഛനും മകൻ സായിയും ഫിഫ ലോകകപ്പ് വേദിയിലെത്തിയ വിഡിയോ പങ്കിട്ടിരിക്കുകയാണ് താരം.‘‘ഫിഫ ലോകകപ്പിൽ എന്റെ മകനും അച്ഛനും. എന്റെ ജീവിതം അവന്റെ സന്തോഷമാണ്. നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു. അമ്മ രാത്രി മുഴുവൻ ഷൂട്ടിലാണ്’’. –മകന്റെ വിഡിയോ പങ്കുവച്ച് നവ്യ കുറിച്ചു.

Scroll to Top