ന്യൂഇയർ ആഘോഷിക്കാൻ പ്രിയതമയെ നെഞ്ചോട് ചേർത്ത് പിടിച്ച് വിഘ്നേഷ് ശിവൻ.

മലയാളിയായ തെന്നിന്ത്യൻ താരറാണിയാണ് നയൻതാര. മനസ്സിനക്കരെ എന്ന മലയാള സിനിമയിൽ തുടക്കം കുറിച്ച് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ ആയി മാറുകയായിരുന്നു നയൻതാര. ഇപ്പോൾ താരം പ്രണയ നിമിഷങ്ങൾ ആഘോഷമാക്കുകയാണ്. മുൻപും പ്രണയങ്ങൾ ഉണ്ടായിരുന്നെങ്കിലും വിഘ്‌നേഷ് ശിവനൊപ്പമുള്ള ബന്ധം നയൻ‌താര ജീവിതത്തിലേക്ക് ചേർത്തുപിടിക്കുകയാണ്. കാരണം, ആദ്യമായാണ് ഒരു പ്രണയബന്ധം താരം പരസ്യമാക്കുന്നതും ആഘോഷമാക്കുന്നതും.നിരവധി പ്രണയാദ്രമായ ഫോട്ടോകളാണ് സംവിധായകനായ വിക്കിക്കൊപ്പം നയൻതാര പങ്കുവയ്ക്കുന്നത്.

തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിവാഹ നിശ്ചയം കഴിഞ്ഞെന്നു നടി പറഞ്ഞു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നുവെന്നും വിവാഹം നടക്കുമ്പോൾ എല്ലാവരെയും അറിയിക്കുമെന്നും നയൻതാര പറഞ്ഞു. താരം വിവാഹനിശ്ചയ മോതിരവും നടി കാണിച്ചു. എന്നാണ് വിവാഹമെന്നു വെളിപ്പെടുത്തിയിട്ടില്ല.ഏതായാലും താരത്തിന്റെ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ഇപ്പോഴിതാ ഇരുവരും ദുബായിൽ ന്യൂ ഇയർ ആഘോഷിക്കുകയാണ്. ബുർജ് ഖലീഫയിലെ ന്യൂ ഇയർ ആഘോഷങ്ങൾക്ക് ഇരുവരും എത്തി. ഇതിന്റെ മനോഹരമായൊരു വിഡിയോ വിഘ്നേഷ് ശിവൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ബുർജ് ഖലീഫയിൽ 2022 എന്നു തെളിയുമ്പോൾ നയൻതാരയെ ചേർത്തു പിടിക്കുന്ന വിഘ്നേഷാണ് വിഡിയോയിൽ.ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത വീഡിയോയ്ക്ക് നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

VIDEO

Scroll to Top