നയൻതാര അമ്മയാകാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്

മലയാളിയായ തെന്നിന്ത്യൻ താരറാണിയാണ് നയൻതാര. മനസ്സിനക്കരെ എന്ന മലയാള സിനിമയിൽ തുടക്കം കുറിച്ച് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ ആയി മാറുകയായിരുന്നു നയൻതാര. ഇപ്പോൾ താരം പ്രണയ നിമിഷങ്ങൾ ആഘോഷമാക്കുകയാണ്. മുൻപും പ്രണയങ്ങൾ ഉണ്ടായിരുന്നെങ്കിലും വിഘ്‌നേഷ് ശിവനൊപ്പമുള്ള ബന്ധം നയൻ‌താര ജീവിതത്തിലേക്ക് ചേർത്തുപിടിക്കുകയാണ്. കാരണം, ആദ്യമായാണ് ഒരു പ്രണയബന്ധം താരം പരസ്യമാക്കുന്നതും ആഘോഷമാക്കുന്നതും.നിരവധി പ്രണയാദ്രമായ ഫോട്ടോകളാണ് സംവിധായകനായ വിക്കിക്കൊപ്പം നയൻതാര പങ്കുവയ്ക്കുന്നത്.പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു താരവിവാഹമാണ് ഇവരുടേത്.

ഏറെ കാലമായി ഇരുവരും പ്രണയത്തിലാണ്. ഗോസിപ്പ് കോളങ്ങൾ ഏറ്റവും അധികം ആഘോഷമാക്കിയ ഒരു പ്രണയമായിരുന്നു ഇവരുടേത്. പ്രണയം മാത്രമല്ല വിവാഹത്തെ കുറിച്ചുള്ള വാർത്തകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇതിനോടകം തന്നെ നിരവധി തവണ നയൻസ് -വിഘ്നേശ് ശിവനുമായുള്ള വിവാഹം സമൂഹമാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു.

ഇപ്പോഴിതാ താരം അമ്മയാകാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. വാടക ഗർഭപാത്രത്തിലൂടെയാണ് നയൻതാര-വിഗ്നേഷ് ദമ്പതികൾ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നത്. തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കഴിഞ്ഞ ആറു വർഷമായി ഇരുവരും പ്രണയത്തിലാണ്. 2022ൽ ഇരുവരും രഹസ്യമായി വിവാഹിതരായെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Scroll to Top