സൗബിന്റെ കൈയിൽ നിന്ന് മിഠായി വാങ്ങി ഫഹദിന് കൊടുക്കുന്ന നസ്രിയ : വൈറൽ വീഡിയോ

ഈ അടുത്ത കാലത്തു ഇറങ്ങിയ സിനിമകളിൽ ഏറ്റവും മികച്ച വിജയം നേടിയ സിനിമയാണ് കുമ്പളങ്ങി നൈറ്റ്സ്. കൊച്ചി ഐഎംഎ ഹാളിൽ അണിയറ പ്രവർത്തകർ നൂറാം ദിനം ആഘോഷിച്ചു. ഫഹദ് ഫാസില്‍, ഷൈയ്ന്‍ നിഗം, ശ്യാം പുഷ്‌ക്കരൻ, അന്ന ബെൻ, സൗബിന്‍ ഷാഹിര്‍, ഗ്രേയ്‌സ്‌ ആന്റണി, റിമ കല്ലിങ്കൽ, ആഷിക്‌ അബു, ഉണ്ണിമായ, നസ്രിയ നസിം, സുഷിന്‍ ശ്യാം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സിനിമയുടെ പേരിനോടും സ്വഭാവത്തോടും ചേർന്ന പങ്കായത്തിന്റെ ആകൃതിയിലുള്ള മൊമെന്റോ ആയിരുന്നു വിജയശിൽപ്പികൾക്ക് ആയി അണിയറപ്രവർത്തകർ ഒരുക്കിയിരുന്നത്. ആഘോഷ ചടങ്ങിനിടയിലെ ഒരു രസകരമായ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. സൗബിൻ, നസ്രിയ ഫഹദ് എന്നിവരാണ് വിഡിയോയിൽ ഉള്ളത്. സൗബിന്റെ കൈയിൽ നിന്ന് മിട്ടായി വാങ്ങി ഭർത്താവ് ഫഹദിനും കൊടുത്തു കഴിക്കുന്ന നസ്രിയയെ വിഡിയോയിൽ കാണാം.